പാർട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര, വീടുകൾ വാങ്ങിക്കൂട്ടി; സക്കീര്‍ ഹുസൈനെതിരായ സി.പി.എം അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
text_fieldsകൊച്ചി: കോടികൾ വിലമതിക്കുന്ന അഞ്ച് വീട്, ആറ് ബാങ്കോക്ക് യാത്രകൾ... സി.പി.എം കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈെനതിരെ പാർട്ടി കമീഷൻ റിപ്പോർട്ടിലൂടെ പുറത്തുവന്നത് അമ്പരപ്പിക്കുന്ന വസ്തുതകൾ. ജൂൺ 24ന് ജില്ല കമ്മിറ്റി ചുമത്തിയ ആറുമാസത്തെ സസ്പെൻഷൻ കാലാവധി കഴിയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുേമ്പാഴാണ് അദ്ദേഹത്തിനെതിരെയുള്ള പാർട്ടി കമീഷെൻറ റിപ്പോർട്ട് പുറത്തായത്.
10 വർഷത്തിനിടെയാണ് ഇത്രയും വീടുകൾ സക്കീർ ഹുസൈൻ വാങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇക്കാലത്ത് രണ്ട് പാർട്ടി കമീഷൻ ഇക്കാര്യം അന്വേഷിച്ചെങ്കിലും തെറ്റ് മനസ്സിലാക്കിയില്ല. 2018ൽ പുതിയൊരു വീട് 76 ലക്ഷം രൂപക്ക് വാങ്ങി. ഇതിന് 65 ലക്ഷം രൂപ വായ്പയെടുത്തു. ഈ വീടിനും മുമ്പ് വാങ്ങിച്ചവക്കും ലോൺ അടക്കാൻ സക്കീറിെൻറ ഭാര്യയുടെ വരുമാനവും വീടുകളുടെ വാടകയും പോരെന്ന് കമ്മിറ്റി കണ്ടെത്തി. 2016ൽ സന്ദർശിച്ച വിദേശരാജ്യം ഏതെന്ന് ഇദ്ദേഹം പാർട്ടിയോട് വെളിപ്പെടുത്തിയില്ല. ദുബൈ എന്ന് പറഞ്ഞെങ്കിലും പാസ്പോർട്ട് കമീഷൻ പരിശോധിച്ചപ്പോഴാണ് ബാങ്കോക്കാണെന്ന് മനസ്സിലായത്. ജില്ല കമ്മിറ്റി അംഗം വീടും സ്ഥലവും വാങ്ങുേമ്പാഴും വിദേശത്ത് പോകുേമ്പാഴും പാർട്ടി അനുമതി വേണമെന്നത് സക്കീർ ഹുസൈൻ ഗൗനിച്ചില്ല. പാർട്ടിക്ക് ചേരാത്തവിധം സ്വത്ത് സമ്പാദിച്ചതുവഴി പാർട്ടി ജനമധ്യത്തിൽ അവമതിക്കപ്പെെട്ടന്നും റിപ്പോർട്ടിൽ വിലയിരുത്തി.
സക്കീർ പ്രസിഡൻറായ കളമശ്ശേരി ഓട്ടോ സൊസൈറ്റിക്ക് ജില്ല ബാങ്കിൽ ഒന്നേകാൽ കോടി രൂപ കുടിശ്ശികയുണ്ട്. ഏരിയ കമ്മിറ്റി സക്കീറിെൻറ ചെയ്തികളെ പിന്തുണച്ചത് തെറ്റാണ്. സി.പി.എം കളമശ്ശേരി സ്കൂൾ ബ്രാഞ്ച് സെക്രട്ടറി കെ.കെ. ശിവൻ 2019 ജൂൺ 15ന് നൽകിയ പരാതിയിലാണ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം. ദിനേശ്മണി, ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ എന്നിവർ അന്വേഷണം നടത്തിയത്.
ഇ.ഡി അന്വേഷിക്കണമെന്ന് പരാതി
കൊച്ചി: സി.പി.എം കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈൻ കള്ളപ്പണ ഇടപാട് നടത്തിയിട്ടുണ്ടെന്നും ഇക്കാര്യം ഇ.ഡി (എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്) അന്വേഷിക്കണമെന്നും പരാതി. പൊതുപ്രവർത്തകനായ കുസാറ്റ് പുന്നക്കാടൻ വീട്ടിൽ ജി. ഗിരീഷ് ബാബുവാണ് പരാതിക്കാരൻ. സക്കീർ ഹുസൈൻ വിദേശയാത്ര കഴിഞ്ഞുവന്ന ഉടൻ 85 ലക്ഷം രൂപ കലൂർ മണപ്പാട്ടിപ്പറമ്പിലെ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഭാര്യയെയും ചില പാർട്ടിക്കാരെയും ബിനാമിയാക്കി കള്ളപ്പണംകൊണ്ട് സ്വത്ത് സമ്പാദിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും ഇ.ഡി കൊച്ചി സോണൽ ജോയൻറ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

