Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.ജെ. ആർമി,...

പി.ജെ. ആർമി, അമ്പാടിമുക്ക്​ സഖാക്കൾ; വ്യക്തിപൂജ വിവാദത്തിൽ പി. ജയരാജന് പാർട്ടിയുടെ​ ക്ലീന്‍ ചിറ്റ്

text_fields
bookmark_border
പി.ജെ. ആർമി, അമ്പാടിമുക്ക്​ സഖാക്കൾ; വ്യക്തിപൂജ വിവാദത്തിൽ പി. ജയരാജന് പാർട്ടിയുടെ​ ക്ലീന്‍ ചിറ്റ്
cancel
camera_alt

പി.ജെ. ആർമി ഫേസ്​ബുക്​ പേജിന്‍റെ കവർ ചിത്രം

കണ്ണൂര്‍: സി.പി.എം സംസ്​ഥാന സമിതിയംഗം പി. ജയരാജന്‍ സ്വന്തം വ്യക്തിപ്രഭാവം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്​ ക്ലീൻ ചിറ്റ്​ നൽകി പാർട്ടി. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സി.പി.എം ജില്ല കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷ​െൻറ റിപ്പോര്‍ട്ട് ജില്ല സെക്രട്ടേറി​േയറ്റ് വിശദമായി ചര്‍ച്ച ചെയ്​ത ശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്. വ്യക്തി പ്രഭാവം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ ജയരാജന് നേരിട്ട്​ പങ്കില്ലെന്ന നി​ഗമനത്തിലാണ്​ കമീഷന്‍ എത്തിച്ചേര്‍ന്നത്​.

സി.പി.എം സംസ്​ഥാന സമിതിയംഗം എ.എന്‍. ഷംസീര്‍, ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ എന്‍. ചന്ദ്രന്‍, ടി.ഐ. മധുസൂദനന്‍ എന്നിവരടങ്ങിയ മൂന്നംഗ കമീഷനാണ് ആരോപണങ്ങള്‍ അന്വേഷിച്ചത്. ജയരാജനെ വ്യക്തിപരമായി പുകഴ്ത്തുന്ന പാട്ടുകളും ജില്ലയുടെ വിവിധ ഭാ​ഗത്തായി ഉയര്‍ന്ന ഫ്ലക്​സ്​ ബോര്‍ഡുകളും പി.ജെ. ആര്‍മി എന്ന ഫേസ്ബുക്ക് പേജുമൊക്കെയാണ് വ്യക്​തിപ്രഭാവം ഉയർത്താൻ ജയരാജൻ ശ്രമിച്ചുവെന്ന ആരോപണത്തിന്​ പാർട്ടിക്കുള്ളിൽ ഇടയാക്കിയത്​. വിഷയത്തിൽ സംസ്​ഥാന സമിതിയു​ടെ നിർദ്ദേശ പ്രകാരമായിരുന്നു മൂന്നംഗ കമീഷനെ നിയമിച്ചത്​.

ഇത്തരം പ്രചാരണം തടയുന്നതില്‍ ജയരാജന്‍ ജാഗ്രതകാട്ടിയില്ലെന്ന് നേരത്തെ സംസ്​ഥാന സമിതിയുടെ വിമര്‍ശനം ഉയർന്നിരുന്നു. സ്വയം മഹത്വവത്​കരിക്കാനുള്ള ശ്രമം നടക്കുന്നുവെങ്കില്‍ അംഗീകരിക്കില്ലെന്ന് വ്യക്തിപൂജാ വിവാദത്തില്‍ സി.പി.എമ്മിനുളളില്‍ നിന്നുതന്നെ ശക്​തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫേസ്​ബുക്കിലെ പി.​ജെ ആർമി എന്ന പേരിലുള്ള ഗ്രൂപ്പുകളിൽനിന്നും മറ്റുമാണ്​ ജയരാജനെ വ്യക്​തിപരമായ പുകഴ്​ത്തുന്ന പാട്ടുകളും പോസ്​റ്ററുകളും ഉയർന്നിരുന്നത്​. കൂടാതെ കണ്ണൂർ തളാപ്പിൽ നിന്ന്​ ആർ.എസ്​.എസിൽ നിന്ന്​ സി.പി.എമ്മിലേക്കെത്തിയ 'അമ്പാടി മുക്ക്'​ സഖാക്കൾ ജയരാജനെ അർജുനനായി ചിത്രീകരിച്ച്​ കൂറ്റൻ ഫ്ലക്​സ്​ ബോർഡ്​ സ്​ഥാപിച്ചിരുന്നു. ​ഇതെല്ലാം പാർട്ടിക്കുള്ളിൽ വൻതോതിലുള്ള വിമർശനങ്ങൾക്ക്​ ഇടയാക്കിയിരുന്നു.

കണ്ണൂർ ജില്ല സെക്രട്ടറി സ്​ഥാനം ഒഴിഞ്ഞാണ്​ പാർലമെൻറ്​ തെരഞ്ഞെടുപ്പിൽ ജയരാജൻ വടകര മണ്ഡലത്തിൽ മത്സരിക്കുന്നത്​. തെരഞ്ഞെടുപ്പ്​ പരജായത്തിന്​ ശേഷം അദ്ദേഹം ജില്ല സെക്രട്ടറി സ്​ഥാനത്ത്​ തിരിച്ചെത്തിയിരുന്നുമില്ല. ഇതിനെതിരെയും നവമാധ്യമങ്ങളിലടക്കം അണികളിൽ നിന്ന്​ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം പാർട്ടി​യെ ചൊടിപ്പിച്ചിരുന്നു.

എന്നാൽ, സംഭവം വിവാദമായതോടെ പി.ജെ. ആര്‍മിയെ അദ്ദേഹം പരസ്യമായി തള്ളിപ്പറഞ്ഞു. 'ത​െൻറ അഭ്യുദയകാംക്ഷികളെന്ന പേരില്‍ പാര്‍ട്ടി തീരുമാനങ്ങളെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയുടെയും ത​െൻറയും ശത്രുക്കളാണെന്നും ത​െൻറ പേര് പറഞ്ഞ് പാര്‍ട്ടിയെ വിമര്‍ശിക്കുകയും തന്നെ വേര്‍തിരിച്ച്‌ കാണിക്കുകയും ചെയ്​താല്‍ നിയമനടപടി സ്വീകരിക്കുമെന്നും' അദ്ദേഹം ഫേസ്​ബുക്കിലടക്കം കുറിച്ചിട്ടു. ഇതെല്ലാം കണക്കിലെടുത്താണന്​ പ്രശ്​നം അവസാനിപ്പിക്കാൻ പാർട്ടിയുടെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P JayarajanCPMPJ. ArmyAmbadimukku
News Summary - CPM clean chit for P. Jayarajan in P.J. Army and Ambadimukku comrade scontroversy
Next Story