സി.പി.എം പ്രവർത്തകന് വെേട്ടറ്റു; നില ഗുരുതരം
text_fieldsതലശ്ശേരി: ഒാേട്ടാറിക്ഷ ഡ്രൈവറായ സി.പി.എം പ്രവർത്തകന് വെേട്ടറ്റ് ഗുരുതരം. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യയുടെ ഭർത്താവും സി.പി.എം കുടക്കളം കുന്നുമ്മൽ ബ്രാഞ്ച് അംഗവുമായ കുണ്ടാഞ്ചേരി ഹൗസിൽ ശ്രീജനാണ് (ബാബു-43) വെേട്ടറ്റത്. തലക്കും ഇരു കൈകാലുകൾക്കും വയറിനും നെഞ്ചിനും സാരമായ പരിക്കുണ്ട്. തിങ്കളാഴ്ച ഉച്ചക്കുശേഷം 2.15ഒാടെ പൊന്ന്യം നായനാർ റോഡ് ഒാേട്ടാസ്റ്റാൻഡിൽ െവച്ചാണ് ആക്രമണം.
സ്റ്റാൻഡിൽ നിർത്തിയിട്ട ഒാേട്ടായിൽ ഇരിക്കുേമ്പാൾ രണ്ട് ഭാഗത്തുനിന്നായെത്തിയ പത്തോളം വരുന്ന ആർ.എസ്.എസ്-ബി.ജെ.പി സംഘം വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു. തലശ്ശേരി സഹകരണാശുപത്രിയിൽ എത്തിച്ച ശ്രീജന് അടിയന്തര ശസ്ത്രക്രിയ നടത്തി. പ്രഥമ ശുശ്രൂഷക്കുശേഷം കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പട്ടാപ്പകൽ സി.പി.എം പ്രവർത്തകനുനേരെ നടന്ന ആക്രമണം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇടക്കിടെ രാഷ്ട്രീയ സംഘർഷം ഉണ്ടാകുന്ന പ്രദേശമാണ് നായനാർ റോഡ്.
