Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറുവർഷത്തിനിടെ...

ആറുവർഷത്തിനിടെ സി.പി.എം 1,947 വീട് നിർമിച്ചുനൽകിയെന്ന് എം.വി. ഗോവിന്ദൻ

text_fields
bookmark_border
MV Govindan
cancel
camera_alt

എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ആറുവർഷത്തിനിടെ സി.പി.എം സംസ്ഥാനത്ത്​ 1,947 വീടുകൾ നിർമിച്ചുനൽകിയെന്ന്​ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിശ്ചിതയെണ്ണം വീടുകളുടെ നിർമാണം പുരോഗമിക്കുകയുമാണ്​.

തൃശൂർ സംസ്ഥാന സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനാണ്​ എല്ലാ ലോക്കൽ കമ്മിറ്റി പരിധിയിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കുടുംബത്തിന്​​ വീട്​ നിർമിച്ചുനൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്​. അന്ന്​ പാർട്ടിക്ക്​ 2,238 ലോക്കൽ കമ്മറ്റികളാണുണ്ടായിരുന്നത്​. തിരുവനന്തപുരം -120, കൊല്ലം -82, ആലപ്പുഴ -127, പത്തനംതിട്ട -52, കോട്ടയം -157, ഇടുക്കി -48, എറണാകുളം -184, തൃശൂർ -165, പാലക്കാട്​ -132, മലപ്പുറം -169, കോഴിക്കോട്​ -305, വയനാട്​ -54, കണ്ണൂർ -265, കാസർകോട്​ -87 എന്നിങ്ങനെയാണ്​ വീടുകൾ നിർമിച്ചത്​.

ആകെ വീടുകളിൽ 1,578 എണ്ണം പാർട്ടി നേരിട്ടും ബാക്കിയുള്ളവ ഡി.വൈ.എഫ്​.ഐ, കെ.ജി.ഒ.എ, എൻ.ജി.ഒ യൂനിയൻ, കെ.എസ്​.ടി.എ തുടങ്ങിയ വർഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിലുമാണ്​ പൂർത്തിയാക്കിയത്​. കോട്ടയം കൂട്ടിക്കൽ ഉരുൾ ദുരന്ത ബാധിതരായ 25 ​കുടുംബത്തിനും പാർട്ടി വീടുവെച്ചുനൽകിയെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:House ConstructionCPMKerala
News Summary - CPM built 1,947 houses in six years
Next Story