Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ സി.പി.എം...

കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന് നേരെ ബോംബേറ്

text_fields
bookmark_border
CPM Flag
cancel

കണ്ണൂർ: ചെറുവാഞ്ചേരിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന് നേരെ ബോബേറ്. ചെറുവാഞ്ചേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി കുറ്റ്യൻ അമലിന്റെ കാറിനു നേരെയാണ് തിങ്കളാഴ്ച രാത്രി 11ഓടെ കണ്ണവം റോഡിലെ വില്ലേജ് ഓഫിസ് പരിസരത്ത് ബോംബേറുണ്ടായത്.

കാറിനു മുന്നിൽ റോഡിൽ വീണ ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിയതായും അക്രമികൾ ഓടി മറയുന്നത് കണ്ടതായും അമൽ പറഞ്ഞു.

സംഭവത്തിനു പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. ചൊവ്വാഴ്ച നടക്കുന്ന പാട്യം ഗോപാലൻ ദിനാചരണ​ത്തോട് അനുബന്ധിച്ച് ചെറുവാഞ്ചേരി ടൗണിലും പരിസരങ്ങളിലും കൊടി തോരണങ്ങൾ അലങ്കരിച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായത്. കഴിഞ്ഞ വർഷം അമലിന്റെ വീടിനു നേരെയും ബോംബേറുണ്ടായിരുന്നു.

Show Full Article
TAGS:bombCPM
News Summary - CPM branch secretary's car bombed in Kannur
Next Story