ഉരുവച്ചാലിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു
text_fieldsവെട്ടേറ്റ രാജേഷ് ആശുപത്രിയിൽ
മട്ടന്നൂർ: പഴശ്ശിയിൽ സി.പി.എം കോവിലകം ബ്രാഞ്ച് സെക്രട്ടറി വി. രാജേഷി (40) നെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ബുധനാഴ്ച രാത്രി ഒമ്പതോടെ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകവെ പഴശ്ശി വയലിൽ റോഡിൽ വെച്ചാണ് വെട്ടേറ്റത്. രണ്ട് ബൈക്കുകളിൽ എത്തിയ മുഖം മൂടി സംഘമാണ് വെട്ടി പരിക്കേൽപ്പിച്ചത്.
രാജേഷിെൻറ ബഹളം കേട്ട് ഓടി എത്തിയ പരിസരവാസികൾ രാജേഷിനെ ആദ്യം ഉരുവച്ചാലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിലും പ്രവേശിപ്പിച്ചു. കഴുത്തിന് താഴെ മൂന്ന് വെട്ടും വടി കൊണ് ട്കൈക്ക് അടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം അക്രമികൾ ബൈക്കുമായി കടന്നു രക്ഷപ്പെട്ടു.
സംഭവം അറിഞ്ഞ് മട്ടന്നൂർ സി.ഐ കൃഷ്ണൻ, എസ്.ഐ ഷാജി എന്നിവരുടെ നേതൃത്വത്തിൽ കനത്ത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമികൾ സഞ്ചരിച്ച ബൈക്കുകൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റ രാജേഷിെൻറ എ.കെ.ജി ആശുപത്രിയിൽ സി.പി.എം ജില്ല സെക്രട്ടറി സന്ദർശിച്ചു.

