Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഡി.എം.എയുമായി സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

text_fields
bookmark_border
CPM Branch Secretary J. Vignesh
cancel
camera_alt

സി.പി.എം ബ്രാഞ്ച് സെക്രട്ടറി ജെ. വിഘ്നേഷ്

ആലപ്പുഴ: എം.ഡി.എം.എയുമായി സി.പി.എം ബ്രാഞ്ച് സെക്രട്ടറി പൊലീസ് പിടിയിൽ. സി.പി.എം മുനിസിപ്പൽ സ്റ്റേഡിയം ബ്രാഞ്ച് സെക്രട്ടറി ജെ. വിഘ്നേഷിനെയാണ് (30)​ സൗത്ത് പൊലീസ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

മാ‌ർച്ച് രണ്ടിന് രാത്രി 9.30ന് മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപത്തായിരുന്നു സംഭവം. വിഘ്നേഷിന്‍റെ വീട്ടിൽ ലഹരിമരുന്ന് സൂക്ഷിച്ചുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ്​ അവിടേക്ക് പോകുമ്പോൾ സ്റ്റേഡിയത്തിന് സമീപത്തുവെച്ച് ഇയാളെ പിടികൂടുകയായിരുന്നു.

ദേഹപരിശോധനയിൽ വിൽപനക്കായി ചെറിയ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച 0.20 ഗ്രാം എം.ഡി.എം.എയും രണ്ട് കാലി സിറിഞ്ചും 2500​ രൂപയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPM branch secretary arrested with MDMA
Next Story