Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥിനിയോട് മോശമായി പെരുമാറിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

text_fields
bookmark_border
പി.ടി.എ പ്രസിഡന്‍റാണ് പ്രതി
വിദ്യാർഥിനിയോട് മോശമായി പെരുമാറിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
cancel

ചെറുവത്തൂർ (കാസർകോട്): ഓണാഘോഷ പരിപാടിക്കിടെ പ്ലസ്ടു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പിലിക്കോട് ഏച്ചിക്കൊവ്വൽ ബ്രാഞ്ച് സെക്രട്ടറി ടി.ടി. ബാലചന്ദ്രൻ (50) ആണ് അറസ്റ്റിലായത്.

പിലിക്കോട് ഗ്രാമപഞ്ചായത്തിലെ ഒരു സ്കൂളിലെ പി.ടി.എ പ്രസിഡന്റ്‌ കൂടിയായ ഇയാൾ ഓണാഘോഷ പരിപാടിക്കിടെ മോശമായി പെരുമാറിയതിനെ തുടർന്ന് വിദ്യാർഥിനി ചന്തേര പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ പ്രതി ഒളിവിൽ പോയി. സംഭവം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ എം.എസ്.എഫ്, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

എറണാകുളം അടക്കമുള്ള സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി കഴിഞ്ഞദിവസം നാട്ടിൽ തിരിച്ചെത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെയും എസ്.ഐ ശ്രീദാസിന്റെയും നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM branch secretary arrested for misbehaving with student
Next Story