Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം അറസ്റ്റിൽ

text_fields
bookmark_border
മുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം അറസ്റ്റിൽ
cancel

കോഴിക്കോട്: വീടിന്‍റെ മുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും അറസ്റ്റിലായി. സി.പി.എം ചെറുവണ്ണൂർ ബ്രാഞ്ച് സെക്രട്ടറി സജിത്ത്, സുഹൃത്ത് സുൽത്താൻ എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച കൊളത്തറയിലായിരുന്നു സംഭവം. ആനന്ദ കുമാർ എന്നയാളുടെ വീട്ടിൽ നിർത്തിയിട്ട വാഹനങ്ങളാണ് കത്തിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

സുൽത്താനെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. ആനന്ദ കുമാറിന്‍റെ ഭാര്യയുടെ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വാഹനങ്ങൾ കത്തിച്ചതെന്നാണ് ആനന്ദ കുമാർ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM branch secretary arrested for burning vehicles
Next Story