തിരുവനന്തപുരം: വിളവൂർക്കലിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർ തമ്മിലടിച്ചു. വിളവൂർക്കൽ പഞ്ചായത്തിൽ പെരുകാവ് ലോക്കൽ കമ്മിറ്റിക്കു കീഴിലെ കോളച്ചിറ, ഈഴക്കോട് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരായ അനീഷും ശ്രീകുമാറുമാണ് ഏറ്റുമുട്ടിയത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഏരിയാ സമ്മേളനത്തിന്‍റെ ഭാഗമായി ഈഴക്കോട് കവലയിൽ യുവജന സമ്മേളനം നടക്കുന്നതിനു മുമ്പാണ് വേദിക്കു മുന്നിൽ അടിപിടി നടന്നത്. ശ്രീകുമാർ യുവജനസമ്മേളനം സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു. ഈ സമയം അനീഷിന്‍റെ നേതൃത്വത്തിൽ ഏതാനുംപേർ എത്തി മർദിക്കുകയായിരുന്നു. വ്യക്തിപരമായ കാരണമാണ് സംഭവത്തിന് പിന്നിലെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്.