Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളാപ്പള്ളിയോട്...

വെള്ളാപ്പള്ളിയോട് മൃദുസമീപനം, അയ്യപ്പസംഗമത്തിൽ യോഗിയുടെ സന്ദേശം; തോൽവിയുടെ കാരണങ്ങൾ നിരത്തി സി.പി.എം

text_fields
bookmark_border
വെള്ളാപ്പള്ളിയോട് മൃദുസമീപനം, അയ്യപ്പസംഗമത്തിൽ യോഗിയുടെ സന്ദേശം; തോൽവിയുടെ കാരണങ്ങൾ നിരത്തി സി.പി.എം
cancel

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ കാരണങ്ങൾ വിശകലനം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട്. ജാതി സമവാക്യങ്ങളും എസ്‌.ഐ.ആർ നടപടികളും പാർട്ടിക്കും മുന്നണിക്കും തിരിച്ചടിയായെന്ന് റിപ്പോർട്ടിൽ കുറ്റസമ്മതം നടത്തുന്നു. ന്യൂനപക്ഷ വോട്ടുകൾ പൂർണമായും ഇടതുമുന്നണിയിൽനിന്ന് അകന്നുപോയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാജയത്തിന്റെ ആഴം വ്യക്തമാക്കുന്ന വിമർശനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സർക്കാരിനെതിരെ നടന്ന പ്രചാരണങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും ഇത് വലിയ തോതിൽ വോട്ടുകൾ നഷ്ടപ്പെടുത്താൻ കാരണമായെന്നും വിലയിരുത്തലുണ്ട്.

വെള്ളാപ്പള്ളി നടേശന്റെ വിവാദ വിദ്വേഷ പ്രസ്താവനകളെ തള്ളിപ്പറയാൻ പാർട്ടി തയാറാകാതിരുന്നത് വലിയ തിരിച്ചടിയായെന്ന് റിപ്പോർട്ടിൽ സ്വയം വിമർശനമുണ്ട്.

അയ്യപ്പ സംഗമ വേദിയിൽ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് പരിപാടിയുടെ ശോഭ കെടുത്തിയെന്നും ഇത് ജനവികാരത്തെ പ്രതികൂലമായി ബാധിച്ചുവെന്നും പാർട്ടി വിലയിരുത്തുന്നു.

തളിപ്പറമ്പിലെ പരാജയം സ്ഥാനാർഥി നിർണയത്തിലെ പിഴവുകൊണ്ടാണെന്ന വാദത്തെ റിപ്പോർട്ട് തള്ളിക്കളയുന്നു.പ്രതിപക്ഷ നേതാവായി പിണറായി വിജയനെ ഏകകണ്ഠമായാണ് തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV GovindanCPMassembly electionPinaraiCPM State Secretariat
News Summary - CPM Blames Caste, SIR, Minority Shift for Poll Loss
Next Story