Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​പൊതുതെരഞ്ഞെടുപ്പിൽ...

​പൊതുതെരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ധാരണ -ചെന്നിത്തല

text_fields
bookmark_border
​പൊതുതെരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ധാരണ -ചെന്നിത്തല
cancel

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ​ബി.ജെ.പിയും തമ്മിൽ ധാരണയു​െണ്ടന്ന്​ പ്രതിപക്ഷ നേതാവ്​ ​രമേശ് ​ ചെന്നിത്തല. ആർ.എസ്​.എസ്​ നേതാവ്​ വത്സൻ തില്ല​േങ്കരി പറഞ്ഞത്​ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള പാലം താനാണ്​ എന്നാണ്​. അത്​ ശബരിമല വിഷയത്തിൽ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു​.

ലോക്​സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസി​​​​െൻ റ സീറ്റ്​ കുറക്കണ​െമന്നത്​ സി.പി.എമ്മി​​​​െൻറയും ബി.ജെ.പിയുടെയും ആഗ്രഹമാണ്​. ഒന്നിച്ചു ചേരുന്നതി​​​​െൻറ പശ്​ ചാത്തിലത്തിലാണ്​ ഇൗ ​െഎക്യം അവരിൽ രൂപപ്പെട്ടത്​. അതൊന്നും കേരളത്തിൽ ചെലവാകില്ല. മോദിക്കെതിരെ കേരളജനത ഒന്നടങ്കം രാഹുൽ ഗാന്ധിക്ക്​ പിന്നിൽ അണിനിരക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ബംഗാളിൽ സി.പി.എമ്മുമായി കോൺഗ്രസ്​ കൂട്ടുകെട്ടുണ്ടാക്കില്ല. അവരാണ്​ കോൺഗ്രസുമായി കൂട്ടുകെട്ട്​ വേണമെന്ന്​ പറയുന്നത്​. കോൺഗ്രസില്ലാതെ നാമനിർദേശം പോലും കൊടുക്കാൻ കഴിയാത്തത്ര ദരിദ്രമാണ്​ ബംഗാളിൽ സി.പി.എം. കേരളത്തിൽ ഇതൊന്നും പ്രസക്​തമല്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

യു.ഡി.എഫി​​​​െൻറ പിന്തുണയില്ലാതെ തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടെ സി.പി.എമ്മിന്​ അധികാരത്തിൽ വരാൻ സാധിക്കുമോ​? യു.ഡി.എഫും ബി.ജെ.പിയും കൂട്ടുചേർന്ന്​ കേരളത്തിൽ ഒരിടത്തും ഭരണം നടത്തുന്നില്ല. ഇത്​ തെരഞ്ഞെടുപ്പ്​ കാലത്ത്​ സി.പി.എം നടത്തുന്ന കള്ളപ്രചാരണമാണ്​​. ബി.ജെ.പിയുമായി അവരുണ്ടാക്കിയ ധാരണ മറച്ചുവെക്കാൻ വേണ്ടി നടത്തുന്ന പ്രചാരണമാണിതെന്നും ചെന്നിത്തല ആരോപിച്ചു​.

റഫാലിനെപ്പോലെ ലാവ്​ലിനും പ്രധാനമാണ്​. രണ്ടും അഴിമതിയാണ്​. റഫാൽ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയും ലാവ്​ലിൻ കേരളം കണ്ട എറ്റവും വലിയ അഴിമതിയുമാണ്​. രണ്ടും കോൺഗ്രസിന്​ പ്രധാനമാണ്​. ലാവ്​ലിൻ കഴിഞ്ഞു പോയ കേസാണ്​ എന്ന്​ തോന്നുന്നത്​ സി.പി.എമ്മിന്​ മാത്രമാണ്​. സുപ്രീംകോടതിയിൽ ഇ​േപ്പാഴും പെൻഡിങ്ങിലുള്ള കേസാണിതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsmalayalam newsloksabha election 2019BJP
News Summary - CPM -BJP Deal In Loksabha Election - Chennithala - Kerala News
Next Story