കേരളത്തിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട് -രമേശ് ചെന്നിത്തല
text_fieldsതൃശൂർ: കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല. മതേതര വിശ്വാസികൾ ഇത് തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു. തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ. പ്രതാപെൻറ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബംഗാളിൽ കോൺഗ്രസിെൻറ പിന്തുണയില്ലാതെ നാമനിർദേശ പത്രിക കൊടുക്കാൻ പോലും കോൺഗ്രസിന് കഴിയില്ല. കേരളത്തിലെ 20 സീറ്റ് കൊണ്ട് നരേന്ദ്രമോദിയെ നേരിടാനുള്ള ബദൽ ഉണ്ടാക്കാനാവില്ല. ഭരണത്തിെൻറ തണലിൽ കൊലയാളികൾ സ്വൈരവിഹാരം നടത്തുകയാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത് കൂടിയാവും ഈ തെരെഞ്ഞെടുപ്പ് ഫലമെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി.ഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. യു.ഡി.ഫ് കൺവീനറും ചാലക്കുടി മണ്ഡലം സ്ഥാനാർഥിയുമായ ബെന്നി ബഹ്നാൻ, ആലത്തൂർ മണ്ഡലം സ്ഥാനാർഥി രമ്യ ഹരിദാസ്, ടി.എൻ. പ്രതാപൻ, മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി െനല്ലൂർ, ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ഡി. ദേവരാജൻ എന്നിവർ സംസാരിച്ചു.
