Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ ഇരട്ടക്കൊല:...

പെരിയ ഇരട്ടക്കൊല: സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ കോടതി​െയ സമീപിക്കും -​കെ. മുരളീധരൻ

text_fields
bookmark_border
പെരിയ ഇരട്ടക്കൊല: സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ കോടതി​െയ സമീപിക്കും -​കെ. മുരളീധരൻ
cancel

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തിൽ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ കോടതിയെ സമീപിക്കുമെന്ന്​ കെ. മ ുരളീധരൻ എം.എൽ.എ. ഇതി​​​െൻറ നിയമസാധ്യത പരിശോധിച്ച്​ വരികയാണ്​. ഇനിയും അരുംകൊല നടത്താൻ സി.പി.എമ്മിനെ അനുവദിക്ക ില്ല. അതിനായി ഏതറ്റംവരെയും പോകും. സി.ബി.​െഎ അന്വേഷണത്തിൽ ​കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള പൊലീസി​​​െൻറ കൈകൾ ബന്ധിച്ചിരിക്കുകയാണ്​. അവരുടെ അന്വേഷണം തൃപ്​തികരമല്ല. സി.പി.എമ്മി​​​െൻറ കൊലപാതക ര ാഷ്​ട്രീയത്തിനെതിരെ തങ്ങൾ പ്രചാരണം നടത്തും. പാർട്ടി ഒാഫിസുകൾ സന്ദർശിക്കാനെന്ന വ്യാജേന ഒന്നാംപ്രതി പീതാംബര​ ​​െൻറ വീട്​ സി.പി.എം നേതാക്കൾ സന്ദർശിച്ചതോടെ കൊലപാതകം സി.പി.എം അറിഞ്ഞ്​ നടത്തിയതാണെന്നും പൊലീസ്​ അന്വേഷണം ന ിക്ഷപക്ഷമാകില്ലെന്നും വ്യക്​തമായി. പീതാംബരന്​ സംരക്ഷണം നൽകുമെന്ന സൂചനയാണ്​ ഇവർ നൽകിയത്​. കൊലപാതകം നടന്ന്​

ഏഴ്​ ദിവസത്തിനുശേഷമാണ്​ മാതാപിതാക്കളു​െട മൊഴി എടുക്കാൻ പൊലീസ്​ ചെന്നത്​. സി.പി.എമ്മി​​​െൻറ ജില്ല നേതൃത്വങ്ങൾ അറിഞ്ഞ ക്വ​േട്ടഷൻ സംഘമാണ്​ കൊലക്ക്​ പിന്നിൽ. കണ്ണൂർ ജില്ലയിലെ സംഘം അവിടുത്തെ മാത്രമല്ല സമീപ ജില്ലകളിലേതും ഏറ്റെടുക്കു​െമന്ന്​​ ടി.പി. ചന്ദ്രശേഖരൻ വധത്തിൽ വ്യക്​തമായതാണ്​. ആ കേസിലെ പല പ്രതികൾക്കും പിണറായി സർക്കാർ വന്നശേഷം ജയിലിൽ കിടക്കേണ്ടിവന്നിട്ടില്ല. കുഞ്ഞനന്തൻ പരോളിലിറങ്ങുന്നത്​ ചികിത്സക്കാണോ ക്വ​േട്ടഷനാണോ എന്ന്​ പരിശോധിക്കണം.

സി.പി.എം നേതാവ്​ മുസ്​തഫയുടെ കൊലവിളി പ്രസംഗത്തിൽ കേ​െസടുക്കാൻ പൊലീസ്​ തയാറായിട്ടില്ല. ഷുഹൈബി​​​െൻറ വധത്തിന്​ പിന്നിലെ കരങ്ങൾ ഇതിലും പ്രവർത്തിച്ചിട്ടുണ്ട്​. കൊല്ല​െപ്പട്ടവരുടെ വീട്ടിൽ പോകാനുള്ള മാന്യത മുഖ്യമന്ത്രി കാണിച്ചില്ല. കോൺഗ്രസ് നേതൃത്വവുമായി മുഖ്യമന്ത്രി ബന്ധപ്പെട്ടിട്ടില്ല. പ്രതിപക്ഷനേതാവുമായി മുഖ്യമന്ത്രിക്ക്​ സംസാരിക്കാമായിരുന്നു. മുഖ്യമന്ത്രിക്ക്​​ മരണവീട്ടിൽ ​േപാകാൻ ആരുടെയും അനുമതിവേണ്ട. വീട്ടുകാർക്ക്​ പരാതി പറയാൻ അവസരം കിട്ടുമായിരുന്നു.

മുഖ്യമന്ത്രിക്ക്​ സന്ദർശനത്തിന്​ താൽപര്യമില്ലായിരുന്നു. കോൺഗ്രസ്​ പ്രവർത്തകർ മുഖത്ത്​ തുപ്പാൻ തയാറെടുത്തിരു​െന്നന്ന്​ കരുണാകരൻ എം.പി പറഞ്ഞിരുന്നു. വീട്ടിൽ വരുന്നവരുടെ മുഖത്ത്​ തുപ്പുന്നത്​ കോൺഗ്രസ്​ സംസ്​കാരമല്ല. രാഷ്​ട്രീയ കൊലപാതകങ്ങളിൽ സി.പി.എമ്മുകാരുടേതല്ലാത്ത വീട്ടിൽ മുഖ്യമന്ത്രി പോയത്​ സി.പി.​െഎക്കാർ കൊന്ന മണ്ണാർക്കാ​െട്ട സഫീറി​​​െൻറ വീട്ടിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിനെ പിന്തുണച്ചാൽ ​ന​േവാത്ഥാന നായകരും എതിർത്താൽ മാടമ്പിയുമാകുന്ന സംസ്​കാരം അന്തസുള്ള രാഷ്​ട്രീയ പാർട്ടിക്ക്​ ചേർന്നത​െലന്നെ്​ കെ. മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയെ വെള്ളാപ്പള്ളി ന്യായീകരിക്കുന്നതുകൊണ്ടാണിത്​. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വെള്ളാപ്പളിയെ കുറിച്ച്​ കോടിയേരി പറഞ്ഞത്​ എല്ലാവർക്കുമറിയാം. ഞങ്ങളെ എതിർത്ത ഒരു സാമുദായിക സംഘടനകളെയും മോശമായി പറഞ്ഞിട്ടില്ല. എൻ.എസ്​.എസ്​ പല സന്ദർഭങ്ങളിലും യു.ഡി.എഫിനെതി​െര നിലപാട്​ എടുത്തിട്ടുണ്ട്​.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനും എൻ.എസ്​.എസ്​ ഇടതു മുന്നണിയെ സഹായിച്ചു. ഞങ്ങൾ എൻ.എസ്​.എസി​​െൻറ അതി​​െൻറ പേരിൽ വിമർശിച്ചിട്ടില്ല. സാമുദായ സംഘടനകൾക്ക്​ ഇഷ്​ടമുള്ള തീരുമാനം എടുക്കാൻ അവകാശമുണ്ട്​. അനുകൂലമോ പ്രതികൂലവുമാകും. അനുകൂലമാകു​േമ്പാൾ നവോത്ഥാന നായകരും എതിരാക​േമ്പുൾ മാടമ്പിമാരും എന്നത്​ ​ശരിയല്ല. പാർട്ടി സെക്രട്ടറിയായ ശേഷം തെരഞ്ഞെടുപ്പുകൾ വിജയിച്ച കോടിയേരിയിൽ ലോക്​സഭയിൽ പരാജയപ്പെടാൻ പോകുന്നതി​​െൻറ തകരാറുകൾ കാണുന്നുണ്ട്​.

സാധാരണ ഇങ്ങനെ പ്രതികരിക്കുന്ന ആളായിരുന്നില്ല കോടിയേരി. മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചാണ്​ പ്രസ്​താവനകൾ. ഇത്തരം കാര്യങ്ങളിൽ ശക്​തമായി വിയോജിക്കുന്ന കാനം രാജേന്ദ്രൻ നാല്​ സീറ്റിൽ വിജയിക്കേണ്ടതിനാൽ ഞാൻ ഇൗ നാട്ടുകാരനല്ല എന്ന നിലപാടിലാ​െണന്നും മുരളീധരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsk muraleedharanmalayalam newsyouth Congress Workers Murder
News Summary - CPM Behind the Periya Twin Murder - Kerala News
Next Story