Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎടച്ചേരിയിൽ യു.ഡി.എഫ്...

എടച്ചേരിയിൽ യു.ഡി.എഫ് ജാ​ഥ​ക്കു​നേ​രെ സി.പി.എം ആ​ക്ര​മ​ണ​ം; ആറു പേർക്ക് പരിക്ക്

text_fields
bookmark_border
CPM attacks UDF rally in Edachery; Six people were injured
cancel
camera_alt

എടച്ചേരിയിൽ അക്രമത്തിൽ പരിക്കേറ്റ യു.ഡി.എഫ് പ്രവർത്തകർ നാദാപുരം താലൂക്ക് ആശുപത്രിയിൽ

നാ​ദാ​പു​രം: എ​ട​ച്ചേ​രി​യി​ൽ യു.​ഡി.​എ​ഫ് ജാ​ഥ​ക്കു നേ​രെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പേ​ർ​ക്ക്​ പ​രി​ക്ക്. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി പൊ​യി​ലി​ൽ അ​നീ​ഷ് കു​മാ​ർ (48), പു​തു​യോ​ട്ടി​ൽ ബ​ഷീ​ർ (45), കൊ​ള​ക്കാ​ട്ട് സ​മീ​ർ (42), ക​മ്മോ​ളി അ​ബൂ​ബ​ക്ക​ർ (42) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ​വ​രെ നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. കു​ന്നു​മ്മ​ൽ സാ​രം​ഗ്, ടി.​പി. അ​ഖി​ൽ എ​ന്നീ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റു. വ​ടി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് ത​ല​ക്കും ക​ണ്ണി​ന് താ​ഴെ​യു​മാ​ണ് പ​രി​ക്ക്.

മ​റ്റു​ള്ള​വ​ർ​ക്ക് ശ​രീ​ര​ത്തി​ന് പു​റ​ത്തു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​​ ആ​റ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. എ​ട​ച്ചേ​രി 12, 13 വാ​ർ​ഡു​ക​ളി​ലെ വൈ​ദ്യു​തി പോ​സ്​​റ്റു​ക​ളി​ൽ സ്ഥാ​പി​ച്ച തെ​രു​വു​വി​ള​ക്കു​ക​ൾ ഇ​ല​ക്ട്രി​സി​റ്റി ജീ​വ​ന​ക്കാ​ർ അ​ഴി​ച്ചു​കൊ​ണ്ടു​പോ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ലാ​യി​യി​ൽ​നി​ന്ന് തു​ട​ങ്ങി​യ പ്ര​ക​ട​നം എ​ട​ച്ചേ​രി ടൗ​ണി​ലെ​ത്തി​യ​തോ​ടെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രും പ്ര​ക​ട​ന​വു​മാ​യി എ​ത്തി. പ്ര​ക​ട​ന​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ വ​ന്ന​തോ​ടെ​യാ​ണ്​ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സി.​പി.​എം നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. സ്ഥ​ല​ത്ത് പൊ​ലീ​സി​നെ വി​ന്യ​സി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuryCPMUDF
News Summary - CPM attacks UDF rally in Edachery; Six people were injured
Next Story