Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നിന്നെ ഞാൻ വില്ലേജ് ഓഫിസിൽ കയറി വെട്ടും, മര്യാദക്ക് സംസാരിച്ചോ'; കെട്ടിട നികുതി ചോദിച്ച വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തി സി.പി.എം ഏരിയ സെക്രട്ടറി

text_fields
bookmark_border
നിന്നെ ഞാൻ വില്ലേജ് ഓഫിസിൽ കയറി വെട്ടും, മര്യാദക്ക് സംസാരിച്ചോ; കെട്ടിട നികുതി ചോദിച്ച വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തി സി.പി.എം ഏരിയ സെക്രട്ടറി
cancel
camera_alt

സി.പി.എം ഏരിയ സെക്രട്ടറി എം.വി. സഞ്ജു 

പത്തനംതിട്ട: കെട്ടിട നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട്​ വിളിച്ച നാരങ്ങാനം വില്ലേജ് ഓഫിസറെ ഓഫിസിൽ കയറി വെട്ടുമെന്ന് സി.പി.എം ഏരിയ സെക്രട്ടറിയുടെ ഭീഷണി. വില്ലേജ് ഓഫിസറും പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജുവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നു. സഞ്​ജുവിന്‍റെ പുതിയ വീടിന്‍റെ 2022 മുതൽ 2025 വരെയുള്ള കുടിശ്ശിക 30,000 രൂപ ഉടൻ അടക്കണമെന്ന്​ ആവശ്യപ്പെട്ടാണ് വില്ലേജ് ഓഫിസർ മാവേലിക്കര സ്വദേശി ജോസഫ് ഫോണിൽ സഞ്​ജുവിനെ വിളിക്കുന്നത്.

ആദ്യം പുതിയ വില്ലേജ് ഓഫിസറാണെന്ന് പരിചയപ്പെടുത്തിയാണ് വിളിച്ചത്. കരം അടക്കാം അടക്കാം എന്നു പറയുന്നതല്ലാതെ ഇതുവരെ അടച്ചിട്ടില്ലെന്നും പറയുന്നു. കലക്ടറേറ്റിൽനിന്ന് ചോദ്യം വന്നാൽ തനിക്ക് മുട്ടുമടക്കി നിൽക്കേണ്ടി വരുമെന്ന് പറയുന്നു. ഇതുകേട്ട ഉടൻ സഞ്ജു താങ്കൾ എവിടത്തുകാരനാണെന്ന് ചോദിക്കുന്നു. കേരളത്തിലാണെന്നും ജോലി ചെയ്ത് കുടുംബം പോറ്റാൻ വന്നതാണെന്നും ഓഫിസർ മറുപടി പറയുന്നു.

ഒടുവിൽ, തന്‍റെ സ്ഥലം മാവേലിക്കരയാണെന്നും വില്ലേജ് ഓഫിസർ പറയുന്നുണ്ട്. നികുതി അടച്ചില്ലെങ്കിൽ നടപടിയെടുക്കേണ്ടിവരുമെന്ന് പറയുമ്പോൾ സഞ്ജു അസഭ്യ വാക്ക് ഉപയോഗിച്ച് വില്ലേജ് ഓഫിസിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നു. വില്ലേജ് ഓഫിസർ തന്നെ ഫോണിൽ റെ​േക്കാഡ് ചെയ്തതാണ്​ ശബ്​ദരേഖ. പിന്നീട് റവന്യൂ ജീവനക്കാരുടെ ഗ്രൂപ്പുകളിൽ ഇടുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയുമായിരുന്നു. ഫോൺ സംഭാഷണത്തിൽ വില്ലേജ് ഓഫീസറും അൽപം പരുഷമായി തന്നെയാണ് സംസാരിക്കുന്നത്.

അതേസമയം, വില്ലേജ് ഓഫിസര്‍ തന്നെ വിളിച്ച് പ്രകോപിപ്പിക്കുകയായിരുന്നുവെന്നും അതിരുവിട്ടപ്പോഴാണ് അങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്നുമാണ്​ എം.വി. സഞ്​ജുവിന്‍റെ വിശദീകരണം. 8000 രൂപ മാത്രമാണ് കുടിശ്ശിക ഉള്ളത്. അടക്കാന്‍ വിട്ടുപോയതാണ്. വില്ലേജ് ഓഫിസര്‍ ഫോണില്‍ വിളിച്ചിട്ട് ഭീഷണിപ്പെടുത്തുന്ന രീതിയില്‍ ഒട്ടും മര്യാദയില്ലാതെയാണ് സംസാരിച്ചത്. അതിരുകടന്നപ്പോള്‍ താനും അതിരുവിട്ട് പ്രതികരിച്ചു പോയതാണെന്നും സഞ്ജു പറഞ്ഞു. വിളിച്ച സംഭാഷണം എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM Area Secretary threatens village officer
Next Story