Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.കെ. ശശി...

പി.കെ. ശശി പങ്കെടുത്തു; ഒരു വിഭാഗം വിട്ടുനിന്നു

text_fields
bookmark_border
പി.കെ. ശശി പങ്കെടുത്തു; ഒരു വിഭാഗം വിട്ടുനിന്നു
cancel

ശ്രീ​കൃ​ഷ്ണ​പു​രം: ആ​നു​കാ​ലി​ക നി​ല​പാ​ടു​ക​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ സി.​പി.​എം ശ്രീ​കൃ​ഷ്ണ​പു​രം ഏ​രി​യ ക​മ്മി​റ്റി​ക്ക്​്​ കീ​ഴി​ൽ ന​ട​ന്ന റി​പ്പോ​ർ​ട്ടി​ങ്ങി​ൽ പി.​കെ. ശ​ശി എം.​എ​ൽ.​എ പ​ങ്കെ​ടു​ത്ത​തി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ്ര​തി​ഷേ​ധം. ആ​രോ​പ​ണ​വി​ധേ​യ​നാ​യ ശ​ശി​ക്ക്​ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ലും പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ലും വി​ല​ക്ക്​ നി​ല​നി​ൽ​ക്കെ അ​ദ്ദേ​ഹം ഏ​രി​യ റി​പ്പോ​ർ​ട്ടി​ങ്ങി​നെ​ത്തി​യ​ത് ശ​രി​യാ​യി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു വി​ഭാ​ഗം ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പാ​ർ​ട്ടി അം​ഗ​ങ്ങ​ളും വി​ട്ടു​നി​ന്നു.

പൂ​ക്കോ​ട്ടു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ. ​ജ​യ​ദേ​വ​ൻ, വെ​ള്ളി​നേ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ. ​ശ്രീ​ധ​ര​ൻ മാ​സ്​​റ്റ​ർ, മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി ഗം​ഗാ​ധ​ര​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ൻ മാ​സ്​​റ്റ​ർ എ​ന്നി​വ​രാ​ണ് എ​ത്താ​ത്ത​വ​രി​ൽ പ്ര​മു​ഖ​ർ. ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലെ 1300 അം​ഗ​ങ്ങ​ളി​ൽ പ​കു​തി​പേ​ർ പോ​ലും റി​പ്പോ​ർ​ട്ടി​ങ്ങി​നെ​ത്തി​യി​ല്ല. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച സി.​ഐ.​ടി.​യു മ​ല​മ്പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല​യി​ലാ​ണ് വി​ല​ക്കി​നു​ശേ​ഷം പി.​കെ. ശ​ശി ആ​ദ്യ​മാ​യി പ​ങ്കെ​ടു​ത്ത​ത്. ശ​ക്ത​ി തെ​ളി​യി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി റി​പ്പോ​ർ​ട്ടി​ങ്ങി​നെ ക​ണ്ട എം.​എ​ൽ.​എ​ക്ക് ഇത്​ തി​രി​ച്ച​ടി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsP.k Sasi
News Summary - CPM Area Committe meeting-Kerala news
Next Story