ബി.ജെ.പി വോട്ടു വർധന പരിശോധിക്കാൻ സി.പി.എം-സി.പി.െഎ
text_fieldsതിരുവനന്തപുരം: കൊല്ലത്തും തൃശൂരും തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടിലുണ്ടായ വർധന പരിശോധിക്കാൻ ഇടതു പാർട്ടികൾ. മറ്റ് ജില്ലകളെ അേപക്ഷിച്ച് ഇൗ രണ്ട് ജില്ലയിലും അസമമായ വർധനവുണ്ടായെന്നാണ് സി.പി.എം, സി.പി.െഎ വിലയിരുത്തൽ.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളും എൽ.ഡി.എഫ് വിജയിച്ച ജില്ലയാണ് കൊല്ലം.
സംസ്ഥാനത്ത് ബി.ജെ.പിക്ക് ആകെ ലഭിച്ച വോട്ട് ശതമാനത്തിനേക്കാൾ ഉയർന്ന ശരാശരിയാണ് കൊല്ലത്ത് ലഭിച്ചതെന്നാണ് സി.പി.എം, സി.പി.െഎ നേതൃത്വത്തിെൻറ വിലയിരുത്തൽ.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സംസ്ഥാനത്ത് 14.91 ശതമാനം വോട്ടാണ് ലഭിച്ചത്. പക്ഷേ, കൊല്ലത്ത് 19.66 ശതമാനം വോട്ട് കിട്ടി. ചാത്തന്നൂർ, കുണ്ടറ, കുന്നത്തൂർ, കരുനാഗപള്ളി മണ്ഡലങ്ങളിലും കൊല്ലം ടൗണിലും വോട്ട് ശതമാനത്തിൽ വർധനവുണ്ടായി. സി.പി.െഎ സംസ്ഥാന കൗൺസിലിലും സി.പി.എം സംസ്ഥാന സമിതിയിലും ജില്ല സെക്രട്ടറിമാർ സമർപ്പിച്ച അവലോകന റിപ്പോർട്ടിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.
തൃശൂരിൽ നാട്ടിക, മണലൂർ, പുതുക്കാട് മണ്ഡലങ്ങളിലും കൊടുങ്ങല്ലൂർ ടൗണിലുമാണ് വർധനവുണ്ടായതെന്നാണ് വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്താണ് ബി.ജെ.പി എങ്കിലും രണ്ടാംസ്ഥാനത്തിെൻറ വളർച്ച വോട്ട് ശതമാനത്തിൽ ഉണ്ടായെന്ന വിലയിരുത്തലാണ് സി.പി.െഎക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

