Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോണ്‍ഗ്രസ്...

കോണ്‍ഗ്രസ് വിരുദ്ധതയില്‍ സി.പി.എമ്മും ബി.ജെ.പിയും സന്ധിചെയ്യുന്നു –വി.ഡി. സതീശൻ

text_fields
bookmark_border
V. D. Satheesan
cancel

കൊ​ല്ലം: കോ​ണ്‍ഗ്ര​സ് വി​രു​ദ്ധ​ത​യെ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി സം​സ്ഥാ​ന​ത്ത് സി.​പി.​എ​മ്മും ബി.​ജെ.​പി​യും സ​ന്ധി ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ. സ​മ​രാ​ഗ്നി​യു​ടെ ഭാ​ഗ​മാ​യി കൊ​ല്ല​ത്ത്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി.​പി.​എം നേ​താ​ക്ക​ള്‍ക്കും ബ​ന്ധു​ക്ക​ള്‍ക്കും എ​തി​രെ കേ​ന്ദ്ര ഏ​ജ​ന്‍സി​ക​ളെ​ടു​ത്ത കേ​സു​ക​ളും ബി.​ജെ.​പി നേ​താ​ക്ക​ള്‍ക്കെ​തി​രെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ എ​ടു​ത്ത കേ​സു​ക​ളും ഒ​ത്തു​തീ​ര്‍പ്പാ​ക്കു​ക​യാ​ണ്.

ജ​ന​ജീ​വി​തം കൂ​ടു​ത​ല്‍ ദു​സ്സ​ഹ​മാ​ക്കു​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ക​ശു​വ​ണ്ടി, ക​യ​ര്‍, കൈ​ത്ത​റി ഉ​ള്‍പ്പെ​ടെ പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ മേ​ഖ​ല​ക​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​ണ്. എ​ണ്ണൂ​റോ​ളം ഫാ​ക്ട​റി​ക​ള്‍ പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. കേ​ന്ദ്ര സ​ര്‍ക്കാ​റി​ന്റെ വ​ര്‍ഗീ​യ​ത​ക്കും ഫാ​ഷി​സ​ത്തി​നും എ​തി​രെ യു.​ഡി.​എ​ഫ് പോ​രാ​ട്ടം ന​ട​ത്തു​ന്ന​തി​നൊ​പ്പം​ത​ന്നെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ജ​ന​ങ്ങ​ള്‍ക്ക് മേ​ല്‍ കെ​ട്ടി​വെ​ച്ച കെ​ടു​തി​ക​ള്‍ക്കെ​തി​രാ​യ പോ​രാ​ട്ട​വും തു​ട​രും. രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് കെ.​പി.​സി.​സി​യും യു.​ഡി.​എ​ഫും ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കൊ​ല്ല​ത്ത് പ്രേ​മ​ച​ന്ദ്ര​ന്റെ വി​ജ​യ​ത്തി​നു​വേ​ണ്ടി കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ കൈ ​മെ​യ് മ​റ​ന്ന് രം​ഗ​ത്തി​റ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsCPMBJPV. D. Satheesan
News Summary - CPM and BJP unite on anti-Congress –V. D. Satheesan
Next Story