Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോൽവി ഭയന്ന്​...

തോൽവി ഭയന്ന്​ ബി.ജെ.പി ശബരിമല വിഷയം കത്തിക്കുന്നു -ചെന്നിത്തല

text_fields
bookmark_border
തോൽവി ഭയന്ന്​ ബി.ജെ.പി ശബരിമല വിഷയം കത്തിക്കുന്നു -ചെന്നിത്തല
cancel

മു​ക്കം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ലം​പ​തി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ബി.​ജെ.​പി ശ​ബ​രി​മ​ല പ്ര​ശ്നം ക​ ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വാ​ർ​ത്ത​സ ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ആ​ചാ​ര​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ന്‍ ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ ഉ​റ​പ്പ് ന​ല്‍കു​മെ​ന്ന ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സ്താ​വ​ന ഭ​ക്ത​രെ ക​ബ​ളി​പ്പി​ക്കു​ന്ന​താ​ണ്. വി​ഷ​യ​ത്തി​ൽ ബി.​ജെ.​പി സ​ര്‍ക്കാ​റി​ന് നി​യ​മ നി​ർ​മാ​ണം ന​ട​ത്താ​മാ​യി​രു​ന്നു. അ​ന്ന് അ​ത് ചെ​യ്തി​ല്ല. പ​ക​രം ഇ​ത് സു​വ​ർ​ണാ​വ​സ​ര​മെ​ന്ന് പ​റ​ഞ്ഞ് അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ നി​യ​മ​നി​ർ​മാ​ണം വേ​ണ​മെ​ന്ന് യു.​ഡി.​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. അ​ന്ന് കേ​ന്ദ്ര​ത്തി​ന് അ​തി​ന് ക​ഴി​യി​ല്ലെ​ന്നു പ​റ​ഞ്ഞ് ത​ര്‍ക്കി​ക്കു​ക​യാ​ണ് ശ്രീ​ധ​ര​ന്‍ പി​ള്ള ചെ​യ്ത​ത്. വ​രും​ത​ല​മു​റ​യെ​യും ക​ട​ക്കെ​ണി​യി​ലാ​ക്കു​ന്ന മ​സാ​ല ബോ​ണ്ടി​​െൻറ കാ​ര്യ​ത്തി​ല്‍ സ​ത്യം തു​റ​ന്നു​പ​റ​യാ​ന്‍ ത​യാ​റാ​വാ​തെ ക​ള്ള​ക്ക​ഥ​ക​ള്‍ പ്ര​ച​രി​പ്പി​ക്കാ​നാ​ണ് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കും സി.​പി.​എ​മ്മും ശ്ര​മി​ക്കു​ന്ന​ത്.

കി​ഫ്ബി ബോ​ണ്ടി​ല്‍ 12 കൊ​ല്ലം​കൊ​ണ്ട് 2500 കോ​ടി രൂ​പ​ക്ക്​ 5410 കോ​ടി തി​രി​ച്ച​ട​ക്കേ​ണ്ടി വ​രു​മ്പോ​ള്‍ കൊ​ച്ചി മെ​ട്രോ എ​ടു​ത്ത വാ​യ്പ 12 വ​ര്‍ഷം​കൊ​ണ്ട് 4694 കോ​ടി തി​രി​ച്ച​ട​ച്ചാ​ല്‍ മ​തി. അ​താ​യ​ത്, മ​സാ​ല ബോ​ണ്ട് ഒ​ഴി​വാ​ക്കി മെ​ട്രോ മോ​ഡ​ലി​ല്‍ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ല്‍ 24 ​ൈഫ്ല ​ഓ​വ​റു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള പ​ണം ലാ​ഭി​ക്കാ​മാ​യി​രു​ന്നു. പെ​രി​യ​യി​ല്‍ ഇ​ര​ട്ട​ക്കൊ​ല​യി​ല്‍ സി.​പി.​എം നേ​തൃ​ത്വ​ത്തി​നു​ള്ള പ​ങ്ക് പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. ജി​ല്ല നേ​തൃ​ത്വ​ത്തി​​െൻറ പൂ​ർ​ണ​മാ​യ അ​റി​വും സ​മ്മ​ത​വും ഇ​ല്ലാ​തെ ഒ​രു ഏ​രി​യ സെ​ക്ര​ട്ട​റി ഇ​ത്ത​ര​മൊ​രു കൊ​ടും ക്രൂ​ര​ത ചെ​യ്യാ​ന്‍ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsmalayalam newsloksabha election 2019BJP
News Summary - cpm and bjp tries to communalise election allege ramesh chennithala -kerala news
Next Story