പാലാരിവട്ടം: ശരിയായ അന്വേഷണം –സി.പി.എം, അറസ്റ്റ് നാടകം –ബി.ജെ.പി
text_fieldsതിരുവനന്തപുരം: ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്ത നടപടി െപെട്ടന്നുണ്ടായതെല്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ. നേരത്തേ കേസിൽ പ്രതിയാക്കപ്പെട്ടതാണ്. വിജിലൻസിേൻറത് ശരിയായ അന്വേഷണമാണ്. പാലാരിവട്ടം വിഷയത്തിൽ സാേങ്കതിക വൈദഗ്ധ്യമുള്ളവർ തകരാറുകൾ പരിേശാധിച്ച് നടത്തിയ അഭിപ്രായപ്രകാരമാണ് പാലം െപാളിച്ചത്. സാേങ്കതിക പരിശോധനയും വിശദമായ അന്വേഷണവും നടത്തി - വിജയരാഘവൻ പറഞ്ഞു.
ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത് നാടകമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. കള്ളപ്പണം വെളുപ്പിച്ചത് ഇ.ഡി അന്വേഷിച്ചതോടെയാണ് ഗത്യന്തരമില്ലാതെ പിണറായി വിജിലൻസിനെ ഇറക്കി അറസ്റ്റ് ചെയ്യിച്ചത് -സുരേന്ദ്രൻ പറഞ്ഞു.

