ദേശീയഗാനം: ആർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: ദേശീയഗാനത്തെ അപമാനിച്ചെന്ന കേസിൽ രാജ്യദ്രോഹക്കുറ്റം ചമുത്തിയ പൊലീസ് നടപടി വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. ദേശീയഗാന വിഷയത്തില്‍ ആർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി ഒൗദ്യോഗിക ഫേസ്ബുക് പേജിലൂടെ അറിയിച്ചു. അതേസമയം നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ദേശീയഗാനം സംബന്ധിച്ച് വിവാദമുണ്ടാക്കുന്നതെന്നും ഇതിനെ കരുതിയിരിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്.
എഴുത്തുകാരന്‍ കമല്‍ സി ചവറക്കെതിരെ സെക്ഷന്‍ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി പത്രങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തര വകുപ്പിെൻറ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് സിപിഎം എതിരാണെന്നും ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.