മീണക്കെതിരെ സി.പി.എം
text_fieldsതിരുവനന്തപുരം: സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണക്കെതിരെ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിൽ വിമർശനം. ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെതിരെ ഉയർന്ന കള്ളവോട്ട് ആരോപണങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിയുടെ വിശദീകരണം ചോദിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണ് മീണ ചെയ്തതെന്നാണ് വിമർശനം.
എന്നാൽ, മുസ്ലിം ലീഗിനെതിരെ സമാന ആരോപണമുണ്ടായപ്പോൾ വിശദീകരണം ചോദിക്കുകയും അവർക്ക് കാര്യം ബോധിപ്പിക്കാൻ അവസരം നൽകുകയും ചെയ്തു. തീർത്തും പക്ഷപാതപരമായാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ പെരുമാറിയതെന്നും യോഗം കുറ്റപ്പെടുത്തി.
കാസർകോട് മണ്ഡലത്തിലെ പിലാത്തറ ബൂത്തിൽ കള്ളവോട്ട് നടെന്നന്ന ആരോപണത്തെ തുടർന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ വാർത്തസമ്മേളനം നടത്തുകയും കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇൗ വിഷയം സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കേസുകളുടെ തുടർനിയമനടപടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കാനും യോഗത്തിൽ ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
