Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയെ...

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവർത്തകരുടെ മർദനം

text_fields
bookmark_border
farhan munderi
cancel
Listen to this Article

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവർത്തകരുടെ മർദനം. കെ.എസ്.യു കണ്ണൂർ ജില്ല വൈസ് പ്രസിഡന്‍റ്​ ഫർഹാൻ മുണ്ടേരിക്കാണ് മർദനമേറ്റത്. മുഖമന്ത്രിക്ക് അകമ്പടി പോയ കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ​ ഫർഹാനെ കസ്റ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു മർദനം.

കണ്ണൂർ ഗസ്റ്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പ്രധാന റോഡിലേക്ക് പ്രവേശിച്ചപ്പോഴാണ് ഫർഹാൻ മുണ്ടേരി ഒറ്റക്ക് കരിങ്കൊടി കാട്ടിയത്. ഈ സമ‍യത്ത് മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിക്കാൻ ചെ​ങ്കൊടിയുമേന്തി റോഡിന്‍റെ വശത്ത് നിന്ന സി.പി.എം പ്രവർത്തകർ പാഞ്ഞെത്തുകയും വളഞ്ഞിട്ട്​ അക്രമിക്കുകയുമായിരുന്നു. ഫർഹാൻ മുണ്ടേരി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളുടെ പ്ര​തി​ഷേ​ധത്തിന്‍റെ പശ്ചാത്തലത്തിൽ ക​ണ്ണൂരിലെ പൊ​തു​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക് വ​ന്‍ സു​ര​ക്ഷാ​സ​ന്നാ​ഹമാണ് പൊ​ലീ​സ് ഒ​രു​ക്കിയിട്ടുള്ളത്. ഈ സുരക്ഷാ ക്രമീകരണങ്ങൾ മറികടന്നാണ് മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്ന പ്രദേശങ്ങളിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ് അടക്കമുള്ള സംഘടനകളുടെ പ്രവർത്തകർ പ്രതിഷേധിക്കുന്നത്.


മുഖ്യമന്ത്രി താമസിച്ച കണ്ണൂർ ഗവ. ഗസ്റ്റ്​ ഹൗസിലേക്ക്​ യൂത്ത്​ കോൺഗ്രസ്​ നടത്തിയ മാർച്ച്​ സംഘർഷത്തിൽ കലാശിച്ചു. പൊലീസ്​ ബാരിക്കേഡ്​ തകർത്ത്​ അകത്ത്​ കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക്​ നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. യൂത്ത്​ കോൺഗ്രസ്​ ജില്ല പ്രസിഡന്‍റ്​ സുദീപ്​ ജെയിംസിന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തകരെ പൊലീസ്​ അറസ്റ്റ്​ ചെയ്ത്​ നീക്കി​.

മുഖ്യമന്ത്രിയു​ടെ പരിപാടി നടക്കുന്ന കരിമ്പംകില കാമ്പസിലേക്ക്​ യൂത്ത്​ലീഗ് പ്രവർത്തകർ കറുത്ത കൊടിയേന്തി പ്രതിഷേധ മാർച്ച്​ നടത്തി​. തളിപറമ്പ്​ ബ്ലോക്ക്​ ഓഫിസിന്​ മുന്നിൽ പ്രതിഷധക്കാരെ പൊലീസ്​ ബാരിക്കേഡ്​ ഉപയോഗിച്ച്​ തടഞ്ഞു​. കില കാമ്പസിലെ വേദിയിലേക്ക് കരി​ങ്കൊടിയുമായി യൂത്ത്​ ലീഗ്​ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSUblack flagPinarayi VijayanFarhan Munderi
News Summary - CPM activists beat up KSU leader who showed black flags to Pinarayi Vijayan
Next Story