കൂട്ടായിയിൽ സി.പി.എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു
text_fieldsപുറത്തൂർ (മലപ്പുറം): പറവണ്ണയിലെ ആക്രമണത്തിന് പിന്നാലെ കൂട്ടായിയിലും സി.പി.എം പ്രവർത്തകന് വെട്ടേറ്റു. അരയൻ കടപ്പുറം കുറിയെൻറപുരക്കൽ ഇബ്രാഹിംകുട്ടിയുടെ മകൻ ഇസ്മായിലിനാണ് (39) വെട്ടേറ്റത്. വ്യാഴാഴ്ച രാവിലെ 9.30ന് കൂട്ടായി പള്ളിക്കുളത്തിന് സമീപത്താണ് സംഭവം.
റേഷൻകടയിലേക്ക് പോകവെ ഓട്ടോറിക്ഷയിലെത്തിയ ഏഴംഗ സംഘമാണ് തടഞ്ഞുനിർത്തി വെട്ടിയത്. തലക്കും ഇരുകാലുകൾക്കും വെട്ടേറ്റ് ഇസ്മായിൽ റോഡിൽ വീഴുന്നതുകണ്ട നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓേട്ടാറിക്ഷയിൽ കയറി രക്ഷപ്പെട്ടു. ഗുരുതരപരിക്കേറ്റ ഇസ്മായിലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു.
ബുധനാഴ്ച രാത്രി പറവണ്ണ ബീച്ചിൽ സി.പി.എം പ്രവർത്തകരായ തേവർ കടപ്പുറം പുളിങ്ങോട് അഫ്സാർ, ഉണ്യാപ്പാെൻറ പുരക്കൽ സൗഫീർ എന്നിവരെ അമ്പതംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അഫ്സാറിെൻറ ഒരു വിരൽ അറ്റുപോവുകയും ഒന്ന് മുറിച്ചുമാറ്റുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
