Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി പ്രവർത്തകനെ...

ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്​; സി.പി.എം പ്രവർത്തകരെ വെറുതേ വിട്ടു

text_fields
bookmark_border
ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്​; സി.പി.എം പ്രവർത്തകരെ വെറുതേ വിട്ടു
cancel

കണ്ണൂർ: ബി.ജെ.പി പ്രവർത്തകനായ പിണറായി പാനുണ്ടയിലെ മാണിയത്ത് സത്യനെ കൊലപ്പെടുത്തിയ കേസിൽ എട്ട്​ സി.പി.എം പ്രവർത്തകരെ തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ കോടതി വെറുതെ വിട്ടു. കൂത്തുപറമ്പ് സ്വദേശികളായ മനോരാജ് എന്ന നാരായണൻ, മനുപ്, അബ്ദുൾ റഹീം, അജേഷ്, ഷെഫീഖ്, ശ്രീജേഷ്, ദിലീപ്, സെജീർ എന്നിവരാണ് കേസിലെ പ്രതികൾ

2008 മാർച്ച് അഞ്ചിനായിരുന്നു കേസിനാസ്​പദമായ സംഭവം. കൂത്തുപറമ്പിലെ ജോലി സ്ഥലത്ത് നിന്ന് സത്യനെ വിളിച്ചിറക്കിയ പ്രതികൾ എരുവട്ടിപാനുണ്ടയിൽ എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാണ് കേസ് .പ്രതികൾക്ക് വേണ്ടി ജെ ജോസ്, എൻ ആർ ഷാനവാസ് എന്നിവർ ഹാജരായി. 2008 ൽ തലശ്ശേരി മേഖലയിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിലാണ് സത്യൻ കൊല്ലപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBJP Leader murder
News Summary - CPM activist free from murder case-Kerala news
Next Story