മൻസൂറിനെ കൊലപ്പെടുത്തിയ സംഘാംഗമായ സി.പി.എം പ്രവർത്തകൻ പിടിയിൽ
text_fieldsകൊല്ലപ്പെട്ട മൻസൂർ
പാനൂർ: പെരിങ്ങത്തൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിൽ ഒരാൾകൂടി ക്രൈംബ്രാഞ്ചിെൻറ പിടിയിലായി. കൊച്ചിയങ്ങാടി സ്വദേശി നിജിൽ (30) ആണ് അറസ്റ്റിലായത്.
പ്രതി കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. സി.പി.എം പ്രവർത്തകനായ നിജിലിനെ കണ്ണൂരിൽവെച്ചാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടുന്നത്. ഇതോടെ കേസിൽ 10 പ്രതികൾ പിടിയിലായി.
ഇതിൽ കൊലപാതകത്തിൽ നേരിട്ട് പെങ്കടുത്ത എല്ലാ പ്രതികളുമുൾപ്പെടും. ആദ്യഘട്ടത്തില്‍ പ്രതിപ്പട്ടികയില്‍ ഇല്ലാതിരുന്ന വ്യക്തിയാണ് നിജില്‍. എന്നാല്‍, കൃത്യം നടക്കുേമ്പാള്‍ അക്രമിസംഘത്തോടൊപ്പം നിജിലുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.