കരുണാകരൻ ഒഴികെ എം.പിമാരെ കളത്തിലിറക്കാൻ സി.പി.എം
text_fieldsതിരുവനന്തപുരം: കാസർകോടുനിന്നുള്ള പി. കരുണാകരൻ ഒഴികെ നിലവിലുള്ള എം.പിമാരെ വീണ ്ടും കളത്തിലിറക്കി ലോക്സഭ തെരഞ്ഞെടുപ്പിൽ നേട്ടം സൃഷ്ടിക്കാൻ സി.പി.എം. അരൂർ എം.എൽ. എ എ.എം. ആരിഫും പട്ടികയിൽ ഇടംനേടി. ചൊവ്വാഴ്ച ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റിൽ സ്ഥാ നാർഥി പട്ടിക സംബന്ധിച്ച് ധാരണയായി. 2014ൽ ജനതാദൾ (എസ്) മത്സരിച്ച കോട്ടയം സീറ്റ് തിരി ച്ചെടുക്കാനും നേതൃയോഗത്തിൽ ധാരണയായി. അതേസമയം പത്തനംതിട്ട മണ്ഡലം യോഗ്യരായ ഘട കകക്ഷികൾക്കായി നൽകിയേക്കുമെന്നും സൂചനയുണ്ട്.
വടകര, കോഴിക്കോട് സീറ്റിനായ ി അവകാശവാദം ഉന്നയിച്ച് ലോക്താന്ത്രിക് ജനതാദൾ സി.പി.എം നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും ധാരണയായില്ല. ബുധനാഴ്ച സി.പി.എം മത്സരിക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെട്ട ജില്ല കമ്മിറ്റികൾ ചേർന്ന് സെക്രേട്ടറിയറ്റിെൻറ പാനൽ ചർച്ച ചെയ്ത് അംഗീകരിക്കും. തുടർന്ന് വ്യാഴാഴ്ച ചേരുന്ന സി.പി.എം സംസ്ഥാനസമിതിയിൽ അവസാനവട്ട ചർച്ചക്കുശേഷം അന്തിമമായി പട്ടികക്ക് അംഗീകാരം തേടാനാണ് തീരുമാനം. മാർച്ച് എട്ടിന് ചേരുന്ന എൽ.ഡി.എഫ് സംസ്ഥാനസമിതിയിൽ മുന്നണി സ്ഥാനാർഥി പട്ടിക ഒൗദ്യോഗികമായി പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്.
ലോക്സഭയിൽ സി.പി.എമ്മിെൻറ നേതാവായ പി. കരുണാകരൻ അനാരോഗ്യം കാരണമാണ് മത്സരരംഗത്തുനിന്ന് ഒഴിഞ്ഞത്. അദ്ദേഹം തന്നെ നേതൃത്വത്തെ താൽപര്യമില്ലായ്മ അറിയിച്ചു. ചാലക്കുടി എം.പി ഇന്നസെൻറിെൻറ സീറ്റ് എറണാകുളത്തേക്ക് മാറ്റാനും ആലോചിക്കുന്നു. ഇക്കാര്യത്തിൽ വരും ദിവസങ്ങളിലാവും തീരുമാനം ഉണ്ടാവുക.
നിലവിലെ എം.പിമാരായ എ. സമ്പത്ത് ആറ്റിങ്ങലിലും പി.കെ. ശ്രീമതി കണ്ണൂരും പി.കെ. ബിജു ആലത്തൂരും എം.ബി. രാജേഷ് പാലക്കാടും ജോയ്സ് ജോർജ് ഇടുക്കിയിലും ഒരിക്കൽക്കൂടി ജനവിധി തേടാനാണ് ധാരണ. കൊല്ലത്ത് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ, ആലപ്പുഴ: എ.എം. ആരിഫ്, കോട്ടയം: ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ് ഡോ. സിന്ധുമോൾ ജേക്കബ്; വടകര: എം.വി. ജയരാജൻ/ പി. സതീദേവി/ മുഹമ്മദ് റിയാസ്; കോഴിക്കോട്: എ. പ്രദീപ്കുമാർ/ മുഹമ്മദ് റിയാസ്; ചാലക്കുടി: പി. രാജീവ്/ ഇന്നസെൻറ്; എറണാകുളം: ഇന്നസെൻറ്/ പി. രാജീവ്; കാസർകോട്: കെ.പി. സതീഷ് ചന്ദ്രൻ; മലപ്പുറം: വി.പി. സാനു എന്നിവരെയാണ് പരിഗണിക്കുന്നത്.
വടകരയിലും എറണാകുളത്തും ചാലക്കുടിയിലും ജില്ല കമ്മിറ്റികളിലെ ചർച്ചക്കുശേഷമാവും അവസാന ധാരണയിൽ എത്തുക. പത്തനംതിട്ട സീറ്റ് എൻ.സി.പിക്കോ ജനാധിപത്യ കേരള കോൺഗ്രസിനോ നൽകാനാണ് ആലോചന.മഹാരാഷ്ട്രയിൽ സി.പി.എമ്മിന് രണ്ട് സീറ്റിൽ എൻ.സി.പി പിന്തുണ നൽകുന്നതിന് പകരമായി കേരളത്തിൽ ഒരു സീറ്റ് നൽകണമെന്ന ആവശ്യം ഇരുപാർട്ടികളുടെയും കേന്ദ്ര നേതൃത്വം ചർച്ച ചെയ്തിരുന്നു.
എൻ.സി.പിക്ക് ലഭിച്ചാൽ തോമസ് ചാണ്ടിയാവും മത്സരരംഗത്ത്. ജനാധിപത്യ കേരള കോൺഗ്രസിനാണ് സീറ്റാണെങ്കിൽ ഫ്രാൻസിസ് ജോർജായേക്കും സ്ഥാനാർഥി. പൊന്നാനിയിൽ പൊതുസ്വതന്ത്രനെ നിർത്തുന്നതിനാണ് ആലോചന. മലബാറിലെ സാമൂഹ്യരംഗത്ത് സജീവമായ, ഇടതുപക്ഷത്തോട് അനുകൂല നിലപാട് പലകാര്യങ്ങളിലും പുലർത്തുന്ന ഒരാളുമായി ചർച്ച നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
