Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാനന്തേരിയിൽ രണ്ടു സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു 

text_fields
bookmark_border
Knife
cancel
കൂത്തുപറമ്പ്: മാനന്തേരി മുടപ്പത്തൂർ നായനാർസ്മാരക വായനശാലക്ക്​ സമീപം രണ്ടു സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. മാനന്തേരി മുടപ്പത്തൂരിലെ കൊവ്വൽ ഹൗസിൽ എം. റിജു (32), കെ. അനിരുദ്ധ് (38) എന്നിവർക്കാണ് വെട്ടേറ്റത്​. ഞായറാഴ്ച രാത്രി 8.30ഓടെ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ ആർ.എസ്​.എസ്​ പ്രവർത്തകർ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നുവെന്ന്​​ സി.പി.എം ആരോപിച്ചു.
തലക്കും കൈകൾക്കും വെട്ടേറ്റ അനിരുദ്ധിനെ തലശ്ശേരി ഗവ. ആശുപത്രിയിലും റിജുവിനെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ണവം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPIM Workers Injured at Kannur-Kerala News
Next Story