Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ ഒസ്യത്ത്:...

വ്യാജ ഒസ്യത്ത്: ലോക്കല്‍ സെക്രട്ടറിയെ സി.പി.എം പുറത്താക്കി

text_fields
bookmark_border
jolly-cpm-flag-071019.jpg
cancel

ചാ​ത്ത​മം​ഗ​ലം: കൂ​ട​ത്താ​യി കൂ​ട്ട​കൊ​ല കേ​സി​ലെ പ്ര​തി ജോ​ളി​ക്കു​വേ​ണ്ടി വ്യാ​ജ ഒ​സ്യ​ത്തി​ൽ സാ​ക്ഷി​യാ​യി ഒ​പ്പി​ട്ട സി.​പി.​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യെ പാ​ര്‍ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി. ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നും സി.​പി.​എം കെ​ട്ടാ​ങ്ങ​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​മ​നോ​ജി​നെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. പാ​ർ​ട്ടി​യു​ടെ സ​ൽ​പേ​രി​ന് ക​ള​ങ്കം ചാ​ർ​ത്തും​വി​ധം പ്ര​വ​ർ​ത്തി​ച്ച​തി​നാ​ണ്‌ ന​ട​പ​ടി​യെ​ന്ന്‌ ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ അ​റി​യി​ച്ചു.

ജോ​ളി​യു​ടെ പേ​രി​ലേ​ക്ക് സ്വ​ത്തു​ക​ള്‍ മാ​റ്റി​യെ​ഴു​തി​യ വ്യാ​ജ ഒ​സ്യ​ത്തി​ല്‍ സാ​ക്ഷി​ക​ളാ​യി ഒ​പ്പി​ട്ട​ത് മ​ഹേ​ഷ്‌, മാ​നോ​ജ് എ​ന്നി​വ​രാ​ണ്. മ​നോ​ജി​​െൻറ അ​യ​ൽ​വാ​സി​യും സു​ഹൃ​ത്തു​മാ​ണ് മ​ഹേ​ഷ്. ചാ​ത്ത​മം​ഗ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ സി.​പി.​എ​മ്മി​​െൻറ പ്ര​മു​ഖ നേ​താ​വാ​ണ് മ​നോ​ജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalyalam newskoodathai deathsJollyKoodathai murder
News Summary - CPIM Wahed CPIM Local Secretery-Kerala News
Next Story