Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ത്രിപുരയിലെ സഖാക്കൾക്കായി ധനശേഖരണത്തിനൊരുങ്ങി കേരള സി.പി.എം

text_fields
bookmark_border
ത്രിപുരയിലെ സഖാക്കൾക്കായി ധനശേഖരണത്തിനൊരുങ്ങി കേരള സി.പി.എം
cancel

തിരുവനന്തപുരം: ബി.ജെ.പിയുടെ ആക്രമണം നേരിടുന്ന ത്രിപുരയിലെ സി.പി.എം പ്രവർത്തകരെ സഹായിക്കുന്നതിനായി കേരള കമ്മറ്റി സെപ്തംബർ 25ന്‌ ധനശേഖരണം നടത്തും. 35,000 കേന്ദ്രത്തിൽ നടക്കുന്ന ധനശേഖരണത്തിൽ എല്ലാ പാർടി അംഗങ്ങളും സംഭാവന നൽകുമെന്ന്​ സി.പി.എം. സെക്രട്ടറിയേറ്റ്​ അറിയിച്ചു. ഹുണ്ടിക വഴിയും ധനം സമാഹരിക്കും.

''സി.പി.എം നേതാക്കൾക്കും പ്രവർത്തകർക്കും ഓഫീസുകൾക്കും വസ്തുവകകൾക്കും നേരെ കൊടിയ ആക്രമണമാണ്‌ ബി.ജെ.പി നടത്തുന്നത്‌. പ്രതിപക്ഷ നേതാവും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക്‌ സർക്കാർ അടക്കം നേതാക്കളും പ്രവർത്തകരും ആക്രമണത്തിനിരയായി. കോടിക്കണക്കിന് രൂപയുടെ നാശനഷ്​ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. അക്രമത്തിനിരയായ സഖാക്കളെ സഹായിക്കാൻ വേണ്ടിയുള്ള ധനസമാഹരണത്തിന് മുഴുവൻ സഖാക്കളും രംഗത്തിറങ്ങുക.'' -​സി.പി.എം പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cpim seek help for CPI(M) Tripura State
Next Story