Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎളമരം കരീമിനെതിരായ...

എളമരം കരീമിനെതിരായ ആക്രമണ ആഹ്വാനം പ്രതിഷേധാർഹം -സി.പി.എം​

text_fields
bookmark_border
elamaram kareem
cancel
camera_alt

എളമരം കരീം

Listen to this Article

തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭ പാര്‍ട്ടി നേതാവുമായ എളമരം കരീമിനെതിരെ ഏഷ്യാനെറ്റിലെ വിനു വി. ജോണ്‍ നടത്തിയ ആക്രമണ ആഹ്വാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന്‌ സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ്‌.

ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമായ ഒന്നാണ്‌ മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം. ജനാധിപത്യപരമായ സംവാദങ്ങളായിരിക്കണം അതിന്‍റ മുഖമുദ്ര. പരസ്‌പര ബഹുമാനത്തോടെ നടത്തുന്ന സംവാദങ്ങള്‍ ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്താൻ സഹായിക്കും. അതില്‍നിന്ന്​ വ്യത്യസ്‌തമായി മര്യാദയുടെ എല്ലാ സീമയും ലംഘിച്ച സമീപനമാണ്‌ ഏഷ്യാനെറ്റ്‌ ന്യൂസ്​ അവതാരക‍​െൻറ ഭാഗത്തുനിന്നുണ്ടായത്‌.

ആക്രമണത്തിന്‌ ആഹ്വാനം നല്‍കുന്ന ഈ നടപടി ഒരു കാരണവശാലും ജനാധിപത്യ സമൂഹത്തിന്‌ അംഗീകരിക്കാന്‍ കഴിയുന്നതല്ല. മാധ്യമരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കണമെന്നും സെക്ര​േട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elamaram kareemCPIM
News Summary - cpim secretariat statement in elamaram kareem controversy
Next Story