Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ മന്ത്രവാദ...

ഇടുക്കിയിൽ മന്ത്രവാദ കേന്ദ്രത്തിലെ ബലിത്തറ പ്രതിഷേധക്കാർ പൊളിച്ചുനീക്കി

text_fields
bookmark_border
ഇടുക്കിയിൽ മന്ത്രവാദ കേന്ദ്രത്തിലെ ബലിത്തറ പ്രതിഷേധക്കാർ പൊളിച്ചുനീക്കി
cancel

ഇടുക്കി: തങ്കമണി യൂദാഗിരിയിൽ മന്ത്രവാദ കേന്ദ്രത്തിനെതിരെ സി.പി.എം പ്രതിഷേധം. മൃഗബലി നൽകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായെത്തിയ പ്രവർത്തകർ ബലിത്തറകൾ പൊളിച്ചുനീക്കി.

മന്ത്രവാദ കേന്ദ്രത്തിനെതിരെ ഏറെ നാളായി പ്രതിഷേധമുണ്ടായിരുന്നു. റോബിൻ എന്നയാൾ ഇവിടെ മൃഗബലി നടത്തിയിരുന്നെന്നും പ്രതിഷേധങ്ങൾക്കിടെ പൊലീസ് താക്കീതുണ്ടായിട്ടും ഇത് തുടർന്നെന്നുമാണ് ആരോപണം. ഇത് നിർത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വീണ്ടും മൃഗബലി നടന്നുവെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

മൂന്ന് ബലിത്തറകളാണ് പ്രതിഷേധക്കാർ നശിപ്പിച്ചത്. മൃഗങ്ങളെ ബലി നൽകുന്ന കത്തി, പൂജക്ക് ഉപയോഗിച്ച പാത്രങ്ങൾ എന്നിവയും കണ്ടെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black magicIdukki
News Summary - CPIM protest against black magic center in Idukki
Next Story