Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോണിനെത്തിയ യുവതിയോട്​ അശ്ലീലം പറഞ്ഞ സി.പി.എം നേതാവിനെ ബാങ്ക്​​ സസ്​പെൻഡ്​ ചെയ്​തു​

text_fields
bookmark_border
cpm
cancel

പിണറായി: ലോണിന് അപേക്ഷ നൽകിയ യുവതിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ​ സി.പി.എം നേതാവായ ബാങ്ക്​ സെക്രട്ടറിക്ക്​​ സസ്​പെൻഷൻ. പിണറായി ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റി സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖില്‍ നരങ്ങോളിക്കെതിരെയാണ് പരാതി.ലോണിനെത്തിയ യുവതിയോട് ലൈംഗികച്ചുവയില്‍ സംസാരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി നല്‍കിയ യുവതിയും പാര്‍ട്ടി പ്രവര്‍ത്തകയാണ്.

ലോണിന് അപേക്ഷ നല്‍കിയതിന് പിന്നാലെ നിഖില്‍ അര്‍ധരാത്രി ഫോണില്‍ വിളിച്ച്‌ ലൈംഗികച്ചുവയോടെ സംസാരിക്കുകയും വാട്‌സ് ആപ്പില്‍ മെസേജ് അയക്കുകയും ചെയ്തു. ശല്യം തുടര്‍ന്നതോടെ യുവതി ബന്ധുക്കളേയും കൂട്ടി സൊസൈറ്റിയിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു. നടപടിയെടുത്തില്ലെങ്കില്‍ സൊസൈറ്റിക്ക് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് പ്രസിഡന്റിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതോടെ ബാങ്ക് നിഖിലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ നിഖിലിനെതിരെ പാർട്ടി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cpim leader suspended for Sexual Sexual harassment
Next Story