Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാനം രാജേ​ന്ദ്ര​െൻറ...

കാനം രാജേ​ന്ദ്ര​െൻറ വാക്കുകളിലെ അജണ്ട സി.പി.​െഎ വ്യക്​തമാക്കണമെന്ന്​ ജയരാജൻ

text_fields
bookmark_border
കാനം രാജേ​ന്ദ്ര​െൻറ വാക്കുകളിലെ അജണ്ട സി.പി.​െഎ വ്യക്​തമാക്കണമെന്ന്​ ജയരാജൻ
cancel

കോഴിക്കോട്: സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷമായ വിമർശനവുമായി സി.പി.എം നേതാവ് ഇ.പി ജയരാജൻ. എൽ.ഡി.എഫി​െൻറ മേധാവിയായി കാനത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ആഭ്യന്തര വകുപ്പിനെതിരായ കാനത്തി​െൻറ  വിമർശനങ്ങൾ ഏല്ലാ സീമകളും ലംഘിക്കുന്നതാണ്. ഷാജഹാ​െൻറ അട്ടിമറി പണിക്ക് കാനം ചൂട്ട് പിടിക്കുകയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. കാനത്തി​െൻറ വാക്കുകളിൽ അജണ്ട സി.പി.െഎ വ്യക്തമാക്കണമെന്നും ജയരാജൻ ഫേസ്ബുക്കിൽ പോസ്റ്റിൽ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണ രൂപം

കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം പോലീസിന് നേരെയും ആഭ്യന്തര വകുപ്പിന് നേരേയും നടത്തിയ വിമർശനങ്ങളും കുത്തുവാക്കുകളും എല്ലാ സീമകളും മുന്നണി മര്യാദകളും ലംഘിക്കുന്നതാണ്. ഇത്തരം ജൽപ്പനങ്ങൾ ഇടതുപക്ഷ മനസുള്ള കേരളീയർക്ക് ക്ഷമിക്കുവാൻ കഴിയുന്നതല്ല.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേലാവിയായി കാനം രാജേന്ദ്രനെ ആരും ചുമതലപ്പെടുത്തിയതായി അറിവില്ല. എൽ.ഡി.എഫ് നയം പറയേണ്ടത് മുന്നണി ചർച്ച ചെയ്തിട്ടാണ്. ഏതെങ്കിലും കക്ഷികളെ മുന്നണിയിൽ എടുക്കില്ല എന്നോ എടുക്കും എന്നോ മുൻ‌കൂർ തീരുമാനിക്കാനുള്ള അധികാരം കാനത്തിനില്ല.
മുന്നണിക്കകത്തു യുക്തമായ വേദിയിൽ അവതരിപ്പിക്കുന്നതിനു പകരം പ്രകോപനപരമായ പ്രസ്താവനകളിലൂടെ ചാമ്പ്യൻഷിപ് നേടാൻ ശ്രമിക്കുന്നത് നല്ല രാഷ്ട്രീയമല്ല. എൽ.ഡി.എഫ് സർക്കാരാണ് ഭരിക്കുന്നത്. സർക്കാരിനെയും മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ വകുപ്പിനെയും ഘടകകക്ഷി നേതാവ് തന്നെ പരസ്യമായി ആക്ഷേപിക്കുന്നത് അപലപനീയമാണ്. മുന്നണി മര്യാദ പാലിക്കാതെ കാനം നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം പ്രതികരണങ്ങൾ വേണ്ടി വരുന്നത്. സർക്കാരി​െൻറ പോലീസ് നയം സുവ്യക്തമാണ്. ഒരു സമ്മർദ്ദത്തിനും വഴങ്ങുന്നതല്ല അത്. ജിഷ്ണു പ്രണോയി മരണമടഞ്ഞ കേസിൽ സർക്കാർ ചെയ്യാനാവുന്ന എല്ലാം ചെയ്തു എന്ന് ആവർത്തിച്ചു വ്യക്തമാക്കപ്പെട്ടിട്ടും മനസ്സിലാകാത്ത ആൾ കാനം രാജേന്ദ്രനാണ്. അദ്ദേഹത്തിൻറെ വാക്കുകളിൽ ഒളിഞ്ഞു കിടക്കുന്ന അജണ്ട എന്താണെന്ന് ആ പാർട്ടി വ്യക്തമാക്കണം.

പഴയ കൂട്ടുകെട്ടിന്റെ ഓർമ്മ തികട്ടിത്തികട്ടി വരുന്നത് കൊണ്ടാണോ കാനം ഇങ്ങനെ പെരുമാറുന്നത്? പോലീസ് ഡി.ജി.പി യുടെ ആസ്ഥാനത്തേക്ക് അതിക്രമിച്ചു കയറാൻ പുറപ്പെട്ടവരെ ന്യായീകരിക്കാൻ എന്താണ് ന്യായം? സഖാവ് വി എസിനെ പരസ്യമായി അപകീർത്തിപ്പെടുത്താൻ തുനിഞ്ഞിറങ്ങുകയും വി എസി നെ സൃഷ്ടിച്ചത് താനാണെന്ന് അവകാശപ്പെട്ടു പരിഹാസ്യനാവുകയും ചെയ്യുന്ന ഷാജഹാ​െൻറ പുതിയ അട്ടിമറിപ്പണിക്ക് കാനം എന്തിനാണ് ചൂട്ടു പിടിക്കുന്നത്?വ്യത്യസ്തനാണെന്ന് തെളിയിക്കാൻ അഭിനയം നടത്തുന്നവരുണ്ടാകാം. കാനം അക്കൂട്ടത്തിൽ അല്ല എന്ന് കരുതാനാണ് ഇഷ്ടം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EP Jayarajan
News Summary - cpim leader against kanam rajendran
Next Story