''നല്ല കമ്യൂണിസ്റ്റുകൾ ഇക്കുറി യു.ഡി.എഫിന് വോട്ടു ചെയ്യും''
text_fieldsകൊച്ചി: നല്ല കമ്യൂണിസ്റ്റുകൾ ഈ പ്രാവശ്യം യു.ഡി.എഫിന് വോട്ടുചെയ്യുമെന്ന് വി.ഡി. സതീശൻ എം.എൽ.എ. പാർട്ടി ജീർണതയിൽ നിന്ന് പുറത്ത് വരണമെന്ന് ആഗ്രഹിക്കുന്നവർ ഇത്തവണ നേതൃത്വത്തിന് ഒരു താക്കീത് നൽകുമെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
''നമ്മുടെ നാട്ടിൽ നല്ല കമ്യൂണിസ്റ്റുകളുമുണ്ട്. നാടിനും നാട്ടുകാർക്കും നല്ലതുവരണം എന്നാഗ്രഹിക്കുന്ന അഴിമതി രഹിതരായ നല്ല മനുഷ്യർ. പക്ഷെ അവരുടെ പാർട്ടി കേരളത്തിൽ അതിൻെറ ചരിത്രത്തിലെ ഏറ്റവും വലിയ ജീർണത നേരിടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും പാർട്ടി സെക്രട്ടറിയുടെ വീട്ടിലും വരെ അന്വേഷണ ഏജൻസികൾ എത്തി. പുറത്ത് പറയാൻ കൊള്ളാത്ത കേസുകളാണ് ഏറെയും''
''നല്ല പാർട്ടിക്കാർ അപമാനഭാരത്താൽ തല കുനിച്ചു നിൽക്കുന്നു. പാർട്ടി ഈ ജീർണതയിൽ നിന്ന് പുറത്ത് വരണമെന്ന് അവർ ആഗ്രഹിക്കുന്നു. അവർ ഇത്തവണ പാർട്ടി നേതൃത്വത്തിന് ഒരു താക്കീത് നൽകും. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പിൽ നല്ല കമ്യൂണിസ്റ്റുകൾ യു.ഡി.എഫിന് വോട്ടു ചെയ്യും'' -വി.ഡി സതീശൻ ഫേസ്ബുകിൽ കുറിച്ചു.

