Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം തെറ്റായ പ്രചാരണം നടത്തുന്നു -സി.പി.ഐ

text_fields
bookmark_border
cpi
cancel

നെടുങ്കണ്ടം: സി.പി.ഐക്കെതിരെ സി.പി.എം തെറ്റായ പ്രചാരണം നടത്തുകയാണെന്ന്​ സി.പി.ഐ ജില്ല സെക്രട്ടി കെ.കെ. സലിംകുമാര്‍. നെടുങ്കണ്ടത്ത് നടന്ന നയവിശദീകരണ യോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എം കടലാസ് സംഘടനകളെ കൂട്ടുപിടിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്​. പട്ടയ വിതരണ വിഷയത്തില്‍ ഏത് കാര്യത്തിലാണ് കൂടിയാലോചന ഉണ്ടാകാത്തതെന്ന് വിശദീകരിക്കാതെ വെറുതെ ആരോപണം ഉന്നയിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. സി.പി.ഐ ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി കെ.ജി. ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കൗണ്‍സില്‍ അംഗം വി.കെ. ധനപാല്‍, ജില്ല കൗണ്‍സില്‍ അംഗങ്ങളായ സി.യു. ജോയി, കുസുമം സതീഷ്, ജിജി കെ. ഫിലിപ്, സി.കെ. കൃഷ്ണന്‍കുട്ടി, സുരേഷ് പള്ളിയാടി, അജീഷ് മുതുകുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPIM Circulating false propaganda says CPI
Next Story