Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരഹസ്യയാത്ര:...

രഹസ്യയാത്ര: ഡി.​വൈ.​എ​ഫ്.​ഐ വ​നി​ത നേ​താവിനെയും സി.​പി.​എം നേ​താ​വിനെയും പുറത്താക്കി

text_fields
bookmark_border
രഹസ്യയാത്ര: ഡി.​വൈ.​എ​ഫ്.​ഐ വ​നി​ത നേ​താവിനെയും സി.​പി.​എം നേ​താ​വിനെയും പുറത്താക്കി
cancel

ചേ​ർ​ത്ത​ല: സി.​പി.​എം എ​ക്സ്റേ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലെ ര​ഹ​സ്യ​യാ​ത്ര വി​വാ​ദ​ത്തി​ൽപെട്ട പു​രു​ഷ-​വ​നി​ത നേ​താ​ക്ക​ളെ ക​മ്മി​റ്റി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്​ പോ​യ ഡി.​വൈ.​എ​ഫ്.​ഐ വ​നി​ത നേ​താ​വും സി.​പി.​എം നേ​താ​വും തെ​ന്മ​ല വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ ക​റ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി. ഇ​തു​സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ തെ​ളി​വു​ക​ൾ സ​ഹി​തം പ​രാ​തി​ ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​വ​രെ​ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കാ​ൻ ഏ​രി​യ ക​മ്മി​റ്റി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ആ​കെ 15 അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന എ​ക്സ്റേ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലെ ഏ​ഴ് അം​ഗ​ങ്ങ​ൾ നേ​ര​ത്തേ രാ​ജി​െ​വ​ച്ച​ിരുന്നു. സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​രി​യ ക​മ്മി​റ്റി​യു​മാ​യു​ള്ള ത​ർ​ക്ക​മാ​ണ് അന്ന്​ രാ​ജി​യി​ൽ ക​ലാ​ശി​ച്ച​ത്. ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ​നി​ന്ന് ര​ണ്ടു​പേ​രെ കൂ​ടി ഒ​ഴി​വാ​ക്കി​യ​തോ​ടെ മൊ​ത്തം അം​ഗ​ങ്ങ​ൾ ആ​റാ​യി. ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​പി. രാ​ജ​ഗോ​പാ​ല്‍, വി​ശ്വ​നാ​ഥ പി​ള്ള എ​ന്നി​വ​ര​ാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​ അ​ന്വേ​ഷ​ിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimkerala newsCherthalamalayalam news
News Summary - cpim cherthala- kerala news
Next Story