Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം ബ്രാഞ്ച്​...

സി.പി.എം ബ്രാഞ്ച്​ സെക്രട്ടറിയു​ടെ വധം: ഒമ്പത്​ എൻ.ഡി.എഫ് പ്രവർത്തകരെ വെറുതെ വിട്ടു​

text_fields
bookmark_border
court
cancel

കൊ​ച്ചി: സി.​പി.​എം ചാ​ക്കാ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ന​രോ​ത്ത് ദി​ലീ​പ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ഒ​മ്പ​ത്​ നാ​ഷ​ന​ൽ ഡ​വ​ല​പ്​​മെ​ന്‍റ്​ ഫ്ര​ണ്ട്​ (എ​ൻ.​ഡി.​എ​ഫ്) പ്ര​വ​ർ​ത്ത​ക​രെ ഹൈ​കോ​ട​തി വെ​റു​തെ വി​ട്ടു. ത​ല​ശേ​രി അ​ഡീ. സെ​ഷ​ൻ​സ്​ കോ​ട​തി വി​ധി​ച്ച ജീ​വ​പ​ര്യ​ന്ത​വും പി​ഴ​യും റ​ദ്ദാ​ക്കി​യാ​ണ്​ ഉ​ത്ത​ര​വ്. മീ​ത്ത​ലെ മു​ഴ​ക്കു​ന്ന് ചാ​ക്കാ​ട് ഷ​ഫീ​ന മ​ൻ​സി​ലി​ൽ പി.​കെ. ല​ത്തീ​ഫ്, ഉ​ളി​യി​ൽ കു​ന്നേ​ൽ യു.​കെ. സി​ദ്ധി​ഖ്, ഫാ​ത്തി​മ മ​ൻ​സി​ൽ യു.​കെ. ഫൈ​സ​ൽ, വേ​ലി​ക്കോ​ത്ത് വി.​കെ. ഉ​നൈ​സ്, പു​തി​യ​പു​ര​യി​ൽ ഫൈ​സ​ൽ, പു​ന്നാ​ട് വൈ​യ​പ്ര​ത്ത് വി. ​ബ​ഷീ​ർ, പാ​യം ത​ന്തോ​ട് ന​സീ​മ മ​ൻ​സി​ലി​ൽ ത​ണ​ലോ​ട്ട് യാ​ക്കൂ​ബ്, കീ​ഴൂ​ർ ദാ​റു​ൽ റ​ഹ്‌​മ​യി​ൽ പി.​കെ. മു​ഹ​മ്മ​ദ് ഫാ​റൂ​ഖ്, വി​ള​യോ​ട് പ​നേ​രി അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​രു​ടെ ശി​ക്ഷ​യാ​ണ്​ ജ​സ്റ്റി​സ്​ എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, ജ​സ്റ്റി​സ്​ ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ റ​ദ്ദാ​ക്കി​യ​ത്.

2008 ആ​ഗ​സ്ത് 24ന്​ ​രാ​ത്രി സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ ചാ​ക്കാ​ട് മു​സ്‍ലിം പ​ള്ളി​ക്ക്​ സ​മീ​പം സ്വ​കാ​ര്യ തെ​ങ്ങി​ന്‍ തോ​ട്ട​ത്തി​ല്‍ പ​തി​യി​രു​ന്ന എ​ൻ.​ഡി.​എ​ഫ്​ പ്ര​വ​ര്‍ത്ത​ക​ര്‍ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ത​ല​ക്കും ശ​രീ​ര​ത്തി​ലും വെ​ട്ടേ​റ്റ ദി​ലീ​പ​നെ പൊ​ലീ​സ് ജീ​പ്പി​ല്‍ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ആ​ക്ര​മ​ണ സ​മ​യ​ത്ത്​ ദി​ലീ​പ​ന്​ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഗി​രീ​ഷ്, രാ​ജ​ൻ എ​ന്നി​വ​രു​ടെ​യ​ട​ക്കം സാ​ക്ഷി മൊ​ഴി​ക​ളി​ൽ വൈ​രൂ​ധ്യ​മു​ണ്ടെ​ന്നാ​യി​രു​ന്നു അ​പ്പീ​ൽ ഹ​ര​ജി​ക്കാ​രു​ടെ പ്ര​ധാ​ന വാ​ദം. ഈ ​വാ​ദ​ത്തി​ൽ ക​ഴ​മ്പു​ള്ള​താ​യി കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.​ ദൃ​ക്സാ​ക്ഷി​ക​ൾ സം​ഭ​വ സ​മ​യ​ത്ത്​ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ല. പാ​ർ​ട്ടി ന​ൽ​കി​യ പ​ട്ടി​ക​യാ​ണ്​ ഇ​തെ​ന്നാ​ണ്​ പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ആ​രോ​പ​ണം. ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തും പ​രി​ക്കേ​റ്റ​വ​രു​ടെ മു​റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ത​യാ​റാ​ക്കി​യ​തും ഏ​റെ വൈ​കി​യാ​ണ്. സാ​ക്ഷി​ക​ൾ ന​ൽ​കി​യ മൊ​ഴി​ക​ളി​ലും പൊ​രു​ത്ത​ക്കേ​ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പി​ഴ​വു​ക​ൾ ​മൂ​ലം പ്ര​തി​ക​ൾ​ക്കെ​തി​രെ ​കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ തെ​ളി​യി​ക്കാ​നാ​യി​ട്ടി​​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ കോ​ട​തി അ​വ​രെ വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMacquittedNDF
News Summary - CPIM branch secretary's murder: Nine NDF activists acquitted
Next Story