Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹർത്താലിനെതിരെ...

ഹർത്താലിനെതിരെ സി.പി.എം.

text_fields
bookmark_border
ഹർത്താലിനെതിരെ സി.പി.എം.
cancel

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ 17ന് വിവിധ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിനെതിരെ സി.പി.എം. അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തില്‍ ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ലെന്ന് സി.പി.എം പ്രസ്താവനയിൽ പറയുന്നു.ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ കെണിയില്‍പ്പെടുന്നതിന് സമമാണത്. ജനങ്ങളുടെ വിപുലമായ യോജിപ്പ് വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് സി.പി.എം പ്രസ്താവനയിൽ അഭ്യര്‍ത്ഥിക്കുന്നു. ഡിസംബര്‍ 19ന് അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കുവാന്‍ ഇടതുപക്ഷ പാർട്ടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ 16ന് നടക്കുന്ന യോജിച്ച പ്രതിഷേധം ഇന്ത്യയ്ക്കു തന്നെ മാതൃകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

​എ​ന്‍.​ആ​ർ.​സി, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം എ​ന്നി​വ​യി​ലൂ​ടെ രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും ന​വ​സാ​മൂ​ഹി​ക പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും സം​യു​ക്ത​സ​മി​തിയാണ് ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ചത്. വേ​ണ്ട​ത്ര പ്ര​തി​ഷേ​ധം സം​സ്ഥാ​ന​ത്ത് ഉ​യ​ര്‍ന്നു​വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും ന​വ​സാ​മൂ​ഹി​ക പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും സം​യു​ക്ത​യോ​ഗം 17ന് ​ഹ​ർ​ത്താ​ലി​ന്​ ആ​ഹ്വാ​നം ചെ​യ്ത​തെന്ന് സമിതി പ്രസ്താവനയിൽ പറഞ്ഞിരുന്നു. ജ​നാ​ധി​പ​ത്യ​പ​ര​വും സ​മാ​ധാ​ന​പ​ര​വും ജ​ന​കീ​യ​വു​മാ​യി​രി​ക്കും ഹ​ർ​ത്താ​ല്‍. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ഒ​രു​വി​ധ അ​സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​കി​ല്ല. അ​ന്ന് ന​ട​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ മ​റ്റ് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കോ ത​ട​സ്സ​വു​മു​ണ്ടാ​കാ​ത്ത വി​ധ​ത്തി​ലാ​കും ഹ​ർ​ത്താ​ൽ ന​ട​ക്കു​ക​യെ​ന്നും വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ൾ പ്ര​സ്​​താ​വ​ന​യി​ൽ വ്യക്തമാക്കുന്നു.

സംയുക്ത പ്രക്ഷോഭത്തിന് പി.ഡി.പി ഐക്യദാർഢ്യം
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പ്ര​തി​പ​ക്ഷ നേ​താ​വി​​​​​​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ കേ​ര​ളം ന​ട​ത്തു​ന്ന സം​യു​ക്ത പ്ര​തി​ഷേ​ധം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും തി​ങ്ക​ളാ​ഴ്ച​ത്തെ ​സ​മ​ര​ത്തി​ന്​ പി.​ഡി.​പി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും സം​സ്​​ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അ​റി​യി​ച്ചു. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക​പ്പു​റം പൗ​രാ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​നും കേ​ര​ള നി​യ​മ​സ​ഭ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണം. 17ന് ​പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​​​​​െൻറ സം​ഘാ​ട​ന​ത്തി​ലോ പ്ര​ചാ​ര​ണ​ത്തി​ലോ പി.​ഡി.​പി പ​ങ്കെ​ടു​ക്കി​ല്ല. എ​ന്നാ​ൽ, പി.​ഡി.​പി പ്ര​വ​ർ​ത്ത​ക​ർ സ്വ​ന്തം വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കാ​തെ​യും സ്​​ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ടും ഹ​ർ​ത്താ​ലി​നോ​ട് സ​ഹ​ക​രി​ക്കും. പൗ​ര​ത്വ പ്ര​ശ്ന​ത്തി​ൽ ജ​നാ​ധി​പ​ത്യ​മാ​ർ​ഗ​ത്തി​ൽ മ​തേ​ത​ര​ക​ക്ഷി​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന തു​ട​ർ​പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പി.​ഡി.​പി പ​ങ്കാ​ളി​ത്ത​മു​ണ്ടാ​കും.

ഹർത്താലിനെ പിന്തുണക്കില്ല –ഐ.എൻ.എൽ
കോ​ഴി​ക്കോ​ട്​: പൗ​ര​ത്വ നി​യ​മ​ത്തി​​​​​​െൻറ പേ​രി​ൽ ഡി​സം​ബ​ർ 17ന്​ ​ഹ​ർ​ത്താ​ൽ ആ​ച​രി​ക്കാ​നു​ള്ള ചി​ല​രു​ടെ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ആ​രും അ​തി​നോ​ട്​ സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. എ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബും ജ​ന. സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​റും അ​റി​യി​ച്ചു. വി​വാ​ദ നി​യ​മ​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കു​േ​മ്പാ​ൾ ഹ​ർ​ത്താ​ലി​ലൂ​ടെ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തു​കൊ​ണ്ട്​ ഒ​ന്നും നേ​ടാ​നി​ല്ലെ​ന്ന്​ നേ​താ​ക്ക​ൾ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്ഭവൻ മാർച്ച് 24ന്
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ മു​സ്​​ലിം കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി 24ന് ​രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ പാ​ച്ച​ല്ലൂ​ർ അ​ബ്്​​ദു​ൽ സ​ലിം മൗ​ല​വി വാ​ർ​ത്ത​സ​മ്മേ​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ മ​തേ​ത​ര ജ​നാ​ധി​പ​ത്യ​ത്തി​​​​​​െൻറ അ​ടി​ത്ത​റ ത​ക​ർ​ക്കു​ന്ന ബി​ല്ലാ​ണി​ത്. ഇ​തി​നെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും. രാ​ജ്യ​ത്തെ 30 കോ​ടി മു​സ്​​ലിം​ക​ൾ ഈ ​വി​ഷ​യ​ത്തി​ൽ ഒ​രേ വി​കാ​ര​ത്തോ​ടെ പ്ര​തി​ഷേ​ധി​ക്കും. നി​ല​നി​ൽ​പി​നാ​യു​ള്ള പോ​രാ​ട്ട​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ കാ​യി​ക്ക​ര ബാ​ബു, മു​സ്​​ലിം പേ​ഴ്സ​ന​ൽ ​േലാ ​ബോ​ർ​ഡ് അം​ഗം അ​ബ്്​​ദു​ൽ ഷു​ക്കൂ​ർ മൗ​ല​വി, പോ​പു​ല​ർ ഫ്ര​ണ്ട് ജി​ല്ല പ്ര​സി​ഡ​ൻ​റ് ക​ര​മ​ന സ​ലിം, നി​സാ​ർ, പാ​നി​പ്ര ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.


Show Full Article
TAGS:CAA hartal CAB protest kerala hartal 
News Summary - cpim against hartal in december 17-kerala news
Next Story