സി.പി.ഐ മലർന്നുകിടന്ന് തുപ്പരുതെന്ന് കേരള കോൺഗ്രസ്
text_fieldsകോട്ടയം: സി.പി.എം ഔദാര്യപൂർവം അനുവദിച്ച പാർലമെൻറ് സീറ്റ് ലക്ഷങ്ങൾക്ക് വിറ്റ പാരമ്പര്യമുള്ളവർ മറ്റുള്ളവരെ ആദർശം പഠിപ്പിക്കുന്നത് മലർന്നുകിടന്ന് തുപ്പുന്നതുപോലെയാണെന്ന് കേരള കോൺഗ്രസ്-എം. കാസർകോടുമുതൽ തിരുവനന്തപുരം വരെ ജയിക്കുമെന്ന് ഉറപ്പുള്ള ഒരു പഞ്ചായത്തുപോലും സി.പി.ഐക്കില്ല. സി.പി.എമ്മിെൻറ സഹായമില്ലെങ്കിൽ സി.പി.ഐ വെറും കടലാസുതോണി മാത്രമാണ്.കേരള കോൺഗ്രസ്-എം ഒരു മുന്നണിയിലും ചേരാൻ തീരുമാനിച്ചിട്ടില്ല. വിളിക്കാത്ത സദ്യക്ക് ഉണ്ണാൻ സി.പി.ഐ വരേണ്ട. സി.പി.ഐ സൗജന്യമായി നൽകിക്കൊണ്ടിരിക്കുന്ന ഉപദേശം കേരള കോൺഗ്രസിന് ആവശ്യമില്ലെന്നും സംസ്ഥാനകമ്മിറ്റി വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
