Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.ഐ.ജി ഓഫിസ്...

ഡി.ഐ.ജി ഓഫിസ് മാർച്ചിലെ സംഘർഷം; സി.പി.ഐ യുവനേതാവ് അറസ്​റ്റിൽ

text_fields
bookmark_border
ഡി.ഐ.ജി ഓഫിസ് മാർച്ചിലെ സംഘർഷം; സി.പി.ഐ യുവനേതാവ് അറസ്​റ്റിൽ
cancel

കൊച്ചി: എറണാകുളത്ത്​ ഡി.ഐ.ജി ഓഫിസിലേക്ക്​ സി.പി.ഐ ജില്ല കമ്മിറ്റി നടത്തിയ മാര്‍ച്ചും തുടർന്നുണ്ടായ സംഘർഷവുമായ ി ബന്ധപ്പെട്ട് സി.പി.ഐ നേതാവ്​ അറസ്​റ്റിൽ. മാർച്ചിനിടെ എൽദോ എബ്രഹാം എം.എൽ.എക്ക്​ നേെര ലാത്തിച്ചാർജ് നടത്തിയതിന െ തുടർന്ന് എറണാകുളം സെൻട്രൽ എസ്.ഐ വിപിൻദാസിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് പൊലീസ് നടപടി. സി.പി.ഐ െപരുമ്പാവൂ ർ ലോക്കൽ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് മണ്ഡലം ജോയൻറ്​ സെക്രട്ടറിയുമായ അൻസാർ അലി മാറമ്പ‍ള്ളിയെയാണ് പൊലീസിനെ ആക്ര മിച്ച കേസിൽ അറസ്​റ്റ്​ ചെയ്തത്. കേസില്‍ എല്‍ദോ എബ്രഹാമും സി.പി.ഐ ജില്ല സെക്രട്ടറി പി. രാജുവും പ്രതികളാണ്‌.

എറണാകുളം അസി. കമീഷണര്‍ കെ. ലാല്‍ജിയെ അക്രമിച്ചതിനാണ് അൻസാർ അലിയെ അറസ്​റ്റ്​ ചെയ്തത്. ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം. സ െക്രട്ടറി പി. രാജു, എല്‍ദോ എബ്രഹാം എന്നിവരടക്കം 300 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ക്രൈം ഡിറ്റാച്ച്‌മ​െൻറിനാണ് അന്വേഷണ ചുമതല. സമരത്തിൽ പ​െ​ങ്കടുത്ത പ്രവർത്തകരെ തിരഞ്ഞുപിടിച്ച്​ അറസ്​റ്റ്​ ചെയ്യുന്നത്​ അപലപനീയമാണെന്ന്​ എൽദോ എബ്രഹാം പറഞ്ഞു. സമരം സമാധാനപരമായിരുന്നു എന്നും പൊലീസിനെ ആക്രമിക്കുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്​തിട്ടി​ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളത്ത്​ സി.പി.ഐയും പൊലീസും വീണ്ടും ഏറ്റുമുട്ടലിലേക്ക്​
കൊച്ചി: ഡി.ഐ.ജി ഓഫിസ്​ മാർച്ചിനിടെ എൽദോ എബ്രഹാം എം.എൽ.എക്ക്​ പരിക്കേറ്റ സംഭവത്തിൽ എസ്​.ഐയെ സസ്​പെൻഡ്​ ചെയ്​ത്​ സർക്കാർ സി.പി.ഐയുടെ രോഷം തണുപ്പിച്ചെങ്കിലും മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ പ്രവർത്തകനെ അറസ്​റ്റ്​ ചെയ്​തതോടെ എറണാകുളത്ത്​ പൊലീസും പാർട്ടിയും വീണ്ടും ഏറ്റുമുട്ടലിലേക്ക്​. എം.എൽ.എക്ക്​ മർദനമേറ്റ സംഭവത്തിൽ പൊലീസിനെതിരെ നടപടി വേണ്ടെന്ന ഡി.ജി.പിയുടെ ശിപാർശ തള്ളി എസ്​.ഐയെ സസ്​പെൻഡ്​ ചെയ്​തതോടെ മുഖം രക്ഷിച്ചെടുത്ത സി.പി.ഐക്ക്​ പ്രവർത്തക​​െൻറ അറസ്​റ്റ്​ അപ്രതീക്ഷിത തിരിച്ചടിയായി. പൊലീസിനെ ആക്രമിച്ചതിനാണ്​ അറസ്​റ്റ്​ എന്ന്​ പൊലീസ്​ പറയു​േമ്പാൾ പ്രതികാര നടപടിയാണെന്നാണ്​ സി.പി.ഐയുടെ ആരോപണം.

വൈപ്പിൻ സർക്കാർ കോളജിൽ എസ്​.എഫ്​.ഐ ആക്രമണത്തിൽ പരിക്കേറ്റ എ.ഐ.എസ്​.എഫ്​ പ്രവർത്തകരെ കാണാൻ ആശുപത്രിയിലെത്തിയ സി.പി.ഐ ജില്ല സെക്രട്ടറി പി. രാജുവിനെ ഡി.വൈ.എഫ്​.ഐക്കാർ തടഞ്ഞപ്പോൾ ഇടപെടാതിരുന്ന ഞാറക്കൽ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ടാണ്​ ജൂലൈ 23ന്​ എറണാകുളത്തെ ഡി.ഐ.ജി ഓഫിസിലേക്ക്​ സി.പി​.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്​ നടത്തിയത്​. ലാത്തിച്ചാർജിൽ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം, പി. രാജു എന്നിവർക്കടക്കം പരിക്കേറ്റു.

നിരന്തരം ആവശ്യപ്പെട്ടിട്ടും സംഭവത്തിൽ പൊലീസിനെതിരെ നടപടി ഇല്ലാതിരുന്നത്​ സി.പി.ഐ ജില്ലാ നേതൃത്വത്തെയും എം.എൽ.എയെയും പ്രതിസന്ധിയിലാക്കി. ജില്ലയിൽ സി.പി.എം-സി.പി.ഐ ബന്ധം കൂടുതൽ വഷളാകാനും ഇതിനിടയാക്കി. ഇതിനിടെയാണ്​ സെൻട്രൽ എസ്​.ഐ വിബിൻദാസിനെ ഞായറാഴ്​ച സസ്​പെൻഡ്​ ചെയ്​തത്​​. ഇതിനെ സ്വാഗതം ചെയ്​ത സി.പി.ഐ ജില്ല നേതൃത്വം, ഞാറക്കൽ സി.ഐക്കെതിരെയും നടപടി ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്ക്​ കത്ത്​ നൽകുമെന്ന്​ തിങ്കളാഴ്​ച അറിയിച്ചു. ഇതിന്​ പിന്നാ​െലയാണ്​ സി.പി.ഐ പെരുമ്പാവൂർ ലോക്കൽ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ്​ മണ്ഡലം ജോ. സെക്രട്ടറിയുമായ അൻസാർ അലിയെ അറസ്​റ്റ്​ ചെയ്​തത്​.
ജൂ​ൈല 23ന്​ നടന്ന മാർച്ചി​​െൻറ പേരിൽ ഇതുവരെ ആരെയും അറസ്​റ്റ്​ ചെയ്യാതിരുന്ന പൊലീസ്,​ ഇപ്പോൾ എസ്​.ഐയെ സസ്​പെൻഡ്​ ചെയ്​തതി​ന്​ പ്രതികാരം വീട്ടുകയാണെന്നും ഇതിനെ നിയമപരമായും രാഷ്​ട്രീയമായും നേരിടുമെന്നും പി. രാജു പറഞ്ഞു. പൊലീസിനെതിരായ നടപടി വൈകിയതും ഒടുവിലത്​ എസ്​.ഐയിൽ മാത്രം ഒതുങ്ങിയതും അണികളോട്​ വിശദീകരിക്കാൻ ജില്ല നേതൃത്വം പാടുപെടുന്നതിനിടെയാണ്​ പ്രാദേശിക നേതാവി​​െൻറ അറസ്​റ്റ്​ പുതിയ വിവാദത്തിന്​ തുടക്കമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochikerala newscpi keralamalayalam newsCPI March
News Summary - cpi worker arrested in kochi-kerala news
Next Story