Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെങ്ങ​റ സുരേന്ദ്രനെ...

ചെങ്ങ​റ സുരേന്ദ്രനെ സസ്​പെൻഡ്​ ചെയ്ത്​ സി.പി.ഐ; പാർട്ടി വിരുദ്ധ പ്രവർത്തനത്തിലാണ്​ നടപടി

text_fields
bookmark_border
Chengara Surendran
cancel

കൊല്ലം: മുൻ എം.പി ചെങ്ങറ സുരേന്ദ്രനെ സസ്​പെൻഡ്​ ചെയ്ത്​ സി.പി.ഐ. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന്​ ഒരു വർഷത്തേക്കാണ്​ സസ്​പെൻഡ്​ ചെയ്തത്​. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ്​ സി.പി.ഐ കൊല്ലം ജില്ല കൗൺസിൽ അംഗം കൂടിയായ ചെങ്ങറ സുരേന്ദ്രനെതിരെ നടപടി സ്വീകരിച്ചതെന്ന്​ ജില്ല സെക്രട്ടറി പി.എസ്​. സുപാൽ അറിയിച്ചു.

പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി. ഗുരുവായൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്‍റെ പേരിലാണ്​​ നടപടി. ദേവസ്വം ബോർഡ്​ അഴിമതി വിഷയത്തിൽ ചെങ്ങറക്കെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ്​ വിശ്വത്തിന്​ പരാതി ലഭിച്ചിരുന്നു.

അദ്ദേഹത്തിന്‍റെ നിർദേശ പ്രകാരം ചേർന്ന ജില്ല കൗൺസിൽ യോഗമാണ്​ തീരുമാനമെടുത്തത്​. അഴിമതിയാരോപണത്തിൽ ചെങ്ങറ സുരേന്ദ്രൻ വിശദീകരണം നൽകിയെങ്കിലും തൃപ്തികരമല്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഷാജി എസ്​. പള്ളിപ്പാടന്‍റെ അധ്യക്ഷതയിൽ ചേർന്ന ജില്ല കൗൺസിൽ നടപടി സ്വീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIChengara Surendran
News Summary - CPI suspends Chengara Surendran
Next Story