രണസ്മരണകളിരമ്പി; സി.പി.െഎ സംസ്ഥാന സമ്മേളനത്തിന് തുടക്കം
text_fieldsമലപ്പുറം: ആദ്യകാല നേതാക്കളുടെ സ്മരണ നിറഞ്ഞ നിമിഷത്തിൽ നാലുദിവസം നീളുന്ന സി.പി.െഎ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് ഉജ്ജ്വല തുടക്കം. രാവിലെ മഞ്ചേരിയിൽ പ്രഫ. പി. ശ്രീധരെൻറ സ്മൃതിമണ്ഡപത്തിൽ നിന്നുള്ള ദീപശിഖ വളൻറിയർ ക്യാപ്റ്റൻ ചിഞ്ചുബാബുവിൽനിന്ന് സ്വാഗതസംഘം ചെയർമാൻ കെ.പി. രാജേന്ദ്രൻ ഏറ്റുവാങ്ങി.
റെഡ് വളൻറിയർമാരുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നൂറാടി റോസ് ലോഞ്ച് ഒാഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ദീപശിഖ തെളിയിച്ചു. മുതിർന്ന നേതാവ് സി.എ. കുര്യൻ പതാക ഉയർത്തി. തുടർന്ന്, ഇ. ചന്ദ്രശേഖരൻ നായർ നഗറിൽ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
സത്യൻ മൊകേരി, പ്രകാശ് ബാബു എന്നിവർ രക്തസാക്ഷി, അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.പി. രാേജന്ദ്രൻ സ്വാഗതം പറഞ്ഞു. 563 പ്രതിനിധികളാണ് സമ്മേളനത്തിൽ പെങ്കടുക്കുന്നത്. ദേശീയ സെക്രട്ടറി ഡി. രാജയടക്കമുള്ള നേതാക്കൾ സംബന്ധിച്ചു. ഉച്ചക്ക് ശേഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ റിപ്പോർട്ട് അവതരണവും ഗ്രൂപ് ചർച്ചയും നടന്നു.
വൈകീട്ട് മലപ്പുറം ടൗൺഹാളിൽ നടന്ന സാംസ്കാരിക സമ്മേളനം കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച രാവിലെ പൊതുചർച്ച തുടങ്ങും. വൈകീട്ട് നടക്കുന്ന ‘ഇടതുപക്ഷം: പ്രതീക്ഷയും സാധ്യതകളും’ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ന്യൂനപക്ഷ സെമിനാർ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ശനി, ഞായർ ദിവസങ്ങളിലും പ്രതിനിധി സമ്മേളനം തുടരും. ശനിയാഴ്ച വൈകീട്ട് സമരജ്വാല മേധാ പട്കർ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ സംസ്ഥാന കൗൺസിൽ അംഗങ്ങളെയും സെക്രട്ടറിയേയും തെരഞ്ഞെടുക്കും. വൈകീട്ട് റെഡ് വളൻറിയർ മാർച്ചിനു ശേഷം കിഴക്കേത്തലയിൽ സമാപന സമ്മേളനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
