കീഴാറ്റൂർ: മുഖ്യമന്ത്രിയെ തള്ളി സി.പി.െഎ
text_fieldsകണ്ണൂർ: കീഴാറ്റൂർ വയൽ വഴിയുള്ള ദേശീയപാത ബൈപാസ് വിരുദ്ധ സമരത്തിനെതിരെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ശക്തമായി രംഗത്തുവന്നതിന് പിന്നാലെ, സമരത്തിന് പരസ്യ പിന്തുണയുമായി സി.പി.െഎ രംഗത്ത്. സമരക്കാർക്ക് പിന്തുണയുമായി എ.െഎ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി. ഗവാസ് എന്നിവർ ചൊവ്വാഴ്ച കീഴാറ്റൂരിലെത്തും.
സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ നിർദേശത്തെ തുടർന്നാണിത്. അതേസമയം, സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് വയൽക്കിളി ജനകീയ കൂട്ടായ്മ. ഈ മാസം 25ന് തളിപ്പറമ്പിൽനിന്ന് കീഴാറ്റൂരിലേക്ക് മാർച്ച് നടത്തും. കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, പരിസ്ഥിതി പ്രവർത്തകൻ അഡ്വ. ഹരീഷ് വാസുദേവൻ തുടങ്ങിയവർ പങ്കെടുക്കും. മാർച്ചിനുശേഷം, സി.പി.എം പ്രവർത്തകർ തീയിട്ടു നശിപ്പിച്ച സമരപ്പന്തൽ പുനർനിർമിക്കും. കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകരും കീഴാറ്റൂരിലെത്തുന്നുണ്ട്.
ഈ മാസം 14ന് വയൽക്കിളികളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത ശേഷമാണ് കീഴാറ്റൂർ വയലിൽ സർവേ നടപടികൾ പൂർത്തിയാക്കിയത്. സി.പി.െഎ തുടക്കം മുതൽ സമരക്കാർക്ക് അനുകൂലമാണ്. വയലുകൾ സംരക്ഷിക്കുമെന്ന ഇടതുമുന്നണി പ്രകടനപത്രികയിലെ വാഗ്ദാനം ഉയർത്തിയാണ് സി.പി.െഎയുടെ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
