സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര നേതൃത്വത്തിന് രൂക്ഷവിമര്‍ശനം
text_fieldsകൊല്ലം: കേന്ദ്ര നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ്. സി.പി.ഐ സംഘടനാ റിപ്പോര്ട്ടിന്മേലുള്ള ഗ്രൂപ്പ് ചര്‍ച്ചയിലാണ് കേന്ദ്ര നേതൃത്വത്തെ വിമർശിച്ചത്.
കഴിവുള്ള പുതിയ നേതൃത്വം വേണമെന്നും കേന്ദ്ര സെക്രട്ടേറിയറ്റ് ഒന്നടങ്കം പിരിച്ചുവിടണമെന്നും വി.എസ് സുനില്‍ കുമാര്‍ വിമര്‍ശം ഉന്നയിച്ചു.
കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരിലും ഗ്രൂപ്പ് ചര്‍ച്ചയില്‍ വിമര്‍ശമുയര്‍ന്നു. കോണ്‍ഗ്രസ് സഖ്യം മറയില്ലാതെ പ്രഖ്യാപിക്കണമെന്നായിരുന്നു പി പ്രസാദിന്റെ ആവശ്യം. എന്നാല്‍ ഇടത് ഐക്യത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് വി.എസ് സുനില്‍കുമാറും ആര് ലതാദേവിയും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
മുതിർന്ന നേതാവ് സി.എ. കുര്യൻ പതാക ഉയർത്തിയതോടെയാണ് 23ാം പാർട്ടി കോൺഗ്രസിന് തുടക്കമായത്. തുടർന്ന് ജന.സെക്രട്ടറി സുധാകർ റെഡ്ഡി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈകുന്നേരം കരട് രാഷ്ട്രീയപ്രമേയം, രാഷ്ട്രീയ റിവ്യൂ റിപ്പോർട്ട്, കരട് സംഘടനാ റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു. അതിന്മേലുള്ള ചർച്ചയും രാത്രിയോടെ ആരംഭിച്ചു. 29ന് പൊതുസമ്മേളനത്തോടെ പാർട്ടി കോൺഗ്രസ് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
