Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീറാം...

ശ്രീറാം വെങ്കിട്ടരാമൻെറ കാറിടിച്ച സംഭവം; സർക്കാറിനും പൊലീസിനുമെതിരെ ജനയുഗം

text_fields
bookmark_border
janayugam-editorial-on-sreeram-case-05.08.2019
cancel

തിരുവനന്തപുരം: െഎ.എ.എസ്​ ഉദ്യോഗസ്ഥൻ ഒാടിച്ച വാഹനമിടിച്ച്​ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തി​​െൻറ പശ ്ചാത്തലത്തിൽ എറണാകുളത്തെ ​പൊലീസ്​ ലാത്തിയടി അടക്കം ഉന്നയിച്ച്​ പൊലീസി​െ​ന തിരുത്തണം എന്ന്​ ആവശ്യപ്പെട്ട് ​ സി.പി.​െഎ മുഖപത്രം ‘ജനയുഗം’. എറണാകുളം സംഭവത്തിൽ ജില്ല കലക്​ടറുടെ റിപ്പോർട്ടുണ്ടായിട്ടും ഗുരുതരമായ കൃത്യവി ലോപം നടത്തിയ പൊലീസ്​ ഉദ്യോഗസ്ഥർ​െക്കതിരെ നടപടി വൈകുന്നത്​ വിമർശനവിധേയമാണെന്ന്​ ജനയുഗം മുഖപ്രസംഗത്തിൽ പറ യുന്നു.

ഇത്തരം സംഭവങ്ങളിലെ നടപടികളിലെ കാലവിളംബം ചില സംഭവങ്ങളെങ്കിലും ആവർത്തിക്കാൻ ഇടയാക്കുന്നുവോയെന്ന സംശയം സ്വാഭാവികമാണെന്നും കുറ്റപ്പെടുത്തുന്നു. എറണാകുളം ഡി.െഎ.ജി ഒാഫിസ്​ മാർച്ചിന്​ നേരെയുണ്ടായ പൊലീസ്​ ലാത്തിയടിയിൽ പരസ്യമായി പ്രതികരിക്കാൻ കഴിയാതെപോയ സി.പി.​െഎ വീണുകിട്ടിയ അവസരത്തിൽ നെടുങ്കണ്ടം കസ്​റ്റഡി മരണം അടക്കം ഉയർത്തിയാണ്​ രൂക്ഷവിമർശനം ഉന്നയിക്കുന്നത്​.

​‘കേരളം പ്രതീക്ഷിക്കുന്ന നടപടികളല്ല പൊലീസി​​െൻറ ഭാഗത്ത്​ നിന്നുണ്ടാകുന്നത്​​​. ഇത്​ തിരുവനന്തപുരം സംഭവത്തിൽ മാത്രമല്ല ഉണ്ടായത്​​. ചിലരെങ്കിലും കാട്ടിക്കൂട്ടുന്ന കസ്​റ്റഡിമരണങ്ങളുടെയും അലംഭാവങ്ങളുടെയും നീതിരഹിതമായ നടപടികളുടെയും പേരിൽ പൊലീസ്​ സംവിധാനത്തിനാകെ നാണക്കേട്​ ഉണ്ടാകുന്ന സാഹചര്യം ആത്യന്തികമായി ഭരണത്തി​​െൻറ സൽപേരിനെയും ബാധിക്കാൻ ഇടയാക്കുന്നുണ്ട്​. നെടുങ്കണ്ടത്തെ കസ്​റ്റഡിമരണത്തി​​െൻറ പേരിൽ ഇൗ സർക്കാർ കേൾക്കേണ്ടിവന്ന പഴിക്ക്​ കണക്കില്ല. എറണാകുളത്ത്​ സി.പി.െഎ മാർച്ചിന്​ നേരെയുണ്ടായ ലാത്തിച്ചാർജും എം.എൽ.എക്ക്​ ​േപാലും പരിക്കേൽക്കാൻ ഇടയായത​ും സൃഷ്​ടിച്ച വിവാദം കെട്ടടങ്ങിയിട്ടില്ല. കേരളം പ്രതീക്ഷിക്കുന്നതും എൽ.ഡി.എഫ്​ സർക്കാർ മുന്നോട്ടുവെച്ചതുമായ പൊലീസ്​ നയത്തിന്​ വിരുദ്ധമാണിത്​’ -ജനയുഗം പറയുന്നു.

െഎ.എ.എസ്​ ഉദ്യോഗസ്ഥൻ അമിത മദ്യലഹരിയിൽ ഒാടിച്ച വാഹനമിടിച്ച്​ മാധ്യമപ്രവർത്തകന്​ ദാരുണാന്ത്യമുണ്ടായ സംഭവം പൊലീസിലെയും ഉദ്യോഗസ്ഥമേഖലയിലെയും പുഴുക്കുത്തുകളെ കുറിച്ചുള്ള ചർച്ചകൾക്ക്​ വഴിവെച്ചിരിക്കുകയാണെന്നും പറയുന്നു. ഒരാളുടെ മരണത്തിന്​ കാരണമായ അപകടം വരുത്തിയ വ്യക്തിയുടെ രക്തപരിശോധനയെന്ന പ്രാഥമികകാര്യം പോലും പൊലീസ്​ ഉടൻ നടത്തിയില്ല. പ്രഥമവിവരറിപ്പോർട്ടിലും ബോധപൂർവമായ പിശകുകൾ എഴുതിച്ചേർത്തിട്ടുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsjanayugammalayalam newssreeram venkittaraman case
News Summary - cpi mouth piece janayugam slams govt and police on sreeram venkittaraman case -kerala news
Next Story