സി.പി.ഐ എം.എൽ റെഡ്സ്റ്റാർ പാർട്ടി കോൺഗ്രസ് 24 മുതൽ കോഴിക്കോട്ട്
text_fieldsകോഴിക്കോട്: സി.പി.ഐ എം.എൽ റെഡ് സ്റ്റാർ 12ാം പാർട്ടി കോൺഗ്രസ് സെപ്റ്റംബർ 24 മുതൽ 29 വരെ കോഴിക്കോട്ട് നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിൽനിന്നുള്ള 300ൽപരം പ്രതിനിധികളും വിദേശ രാജ്യങ്ങളിൽനിന്നടക്കമുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.
24ന് ഉച്ചതിരിഞ്ഞ് മൂന്നിന് സരോവരം പാർക്കിനടുത്തുനിന്ന് ആരംഭിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ റാലി മുതലക്കുളത്തെത്തിയശേഷം നടക്കുന്ന പൊതുസമ്മേളനവും 25ന് രാവിലെ പത്തിന് പുതിയറ എസ്.കെ. പൊറ്റെക്കാട്ട് ഹാളിലെ പ്രതിനിധിസമ്മേളനവും പാർട്ടി ജനറൽ സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 29ന് പുതിയ കേന്ദ്ര കമ്മിറ്റിയെയും ജനറൽ സെക്രട്ടറിയേയും തെരഞ്ഞെടുക്കും.
സമ്മേളനത്തോടനുബന്ധിച്ച് 21മുതൽ ടൗൺഹാളിൽ വിവിധ സാംസ്കാരിക പരിപാടികളും നടക്കും. പാർട്ടി കോൺഗ്രസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ എം.പി. കുഞ്ഞിക്കണാരൻ, എ.എം. അജിൽകുമാർ, എ.എം. സ്മതി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

