Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി. പ്രസാദിന്...

പി. പ്രസാദിന് കൃഷിവകുപ്പ്, കെ. രാജന് റവന്യൂ; സി.പി.െഎ മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ

text_fields
bookmark_border
cpi
cancel

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെ സി.പി.െഎ അംഗങ്ങളുടെ വകുപ്പുകളിൽ ധാരണയായി. കെ. രാജന് റവന്യൂ വകുപ്പും പി. പ്രസാദിന് കൃഷി വകുപ്പും ലഭിച്ചേക്കും. ജി.ആർ. അനിലിന് ഭക്ഷ്യ, പൊതുവിതരണവും ജെ. ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവും ലഭിക്കും.

നാല് മന്ത്രിമാരെ കൂടാതെ സി.പി.െഎയിൽ നിന്ന് ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നുണ്ടാകും.

പുതുമുഖങ്ങളെയാണ് ഇത്തവണ സി.പി.െഎ മന്ത്രിസഭയിലേക്ക് അയക്കുന്നത്. പാർട്ടി എക്സിക്യൂട്ടീവ് നിർദേശിച്ച പേരുകൾ സംസ്ഥാന കൌൺസിൽ അംഗീകരിക്കുകയായിരുന്നു.

നാളെയാണ് സർക്കാറിൻെറ സത്യപ്രതിജ്ഞ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ്. സി.പി.എം മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഇന്ന് തീരുമാനമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpildf
News Summary - cpi ministers in 2nd pinarayi ministry
Next Story