Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.ഐ...

സി.പി.ഐ മന്ത്രിമാർക്ക്​ മുഖ്യമന്ത്രിയെ ഭയം -രമേശ്​ ചെന്നിത്തല

text_fields
bookmark_border
സി.പി.ഐ മന്ത്രിമാർക്ക്​ മുഖ്യമന്ത്രിയെ ഭയം -രമേശ്​ ചെന്നിത്തല
cancel

ആലപ്പുഴ: സി.പി.ഐ മന്ത്രിമാർക്ക്​ മുഖ്യമന്ത്രിയെ ഭയമാണെന്ന്​ മുൻ ​പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സംസ്ഥാനത്ത്​ ഇപ്പോൾ മന്ത്രിമാരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണുള്ളത്​. ലോകായുക്തയുടെ സുപ്രധാന ഓർഡിനൻസ്​ വന്നപ്പോൾ സി.പി.ഐ മന്ത്രിമാർ ആരും മിണ്ടിയില്ല. സി.പി.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞത്​ അവരോട്​ ചോദിക്കണമെന്നാണ്​. ഇക്കാര്യം മന്ത്രിസഭ യോഗത്തിൽ ചർച്ചചെയ്തില്ലെന്നതിന്‍റെ ഉദാഹരണമാണിതെന്ന്​ രമേശ്​ ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുബൈ യാത്ര വെട്ടിച്ചുരുക്കി കേരളത്തിലേക്ക്​ മടങ്ങണം. നേരത്തേ പരിപാടി നിശ്ചയിക്കാതെ ഒമ്പതുദിവസം ദുബൈയിൽ കഴിയുന്നതിന്‍റെ കാരണം ആർക്കുമറിയില്ല. സംസ്ഥാനത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന അതിഗുരുതര കോവിഡ്​ സാഹചര്യങ്ങളെ നിയന്ത്രിക്കാൻ മടങ്ങിവന്ന്​ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.

ലോകായുക്ത വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഓ‍ർഡ‍ിനൻസ് നിയമസഭയോടുള്ള അവഹേളനമാണ്​. പൊതുസമൂഹം ഓർഡിനൻസിനോട് എതിരാണ്. ലോകായുക്തയെ നോക്കുകുത്തിയാക്കുന്നതിന്​ പകരം പിരിച്ചുവിടുകയാണ്​ വേണ്ടത്​.

കേരളത്തിൽ സി.പി.എം നയങ്ങളെ എതിർക്കുന്നവരെ മോശമായി ചിത്രീകരിക്കുകയാണെന്നും പൊതുപ്രവർത്തകരെ സി.പി.എം സൈബർ ഗുണ്ടക​ൾ അപമാനിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithala
News Summary - CPI ministers fear CM pinarayi vijayan says Ramesh Chennithala
Next Story